രക്തദാനം മഹാദാനമാക്കി ശരത്ത് ഒ എസ് നടത്തുന്ന രക്തദാന ഡാറ്റാകളക്ഷൻ യാത്ര പെരിന്തൽമണ്ണയിലെത്തി.
പെരിന്തൽമണ്ണ : രക്തദാനം മഹാദാനമാക്കി ബി ഡി കെ പേരാമ്പ്ര സെക്രട്ടറി ശരത്ത് ഒ എസ് നടത്തുന്ന രക്തദാന ഡാറ്റാകളക്ഷൻ യാത്ര പെരിന്തൽമണ്ണയിലെത്തി. മാർച്ച് 2021,25 ന് കാസർഗോഡ് നിന്നും യാത്രതിരിച്ച ശരത്ത് "ഹിച്ച് ഹൈകിംങ്ങ് " എന്ന പേരിൽ നടന്നും മുന്നിൽ ലഭിക്കുന്ന വാഹന സൗകര്യങ്ങളിൽ യാത്ര ചെയ്തും കേരളത്തിലെ എല്ലാ ജില്ലകളും സഞ്ചരിച്ച് കന്യാകുമാരിയിൽ അവസാനിക്കുന്ന തരത്തിലാണ് യാത്ര തുടരുന്നത്.
കാസർഗോഡ് തുടങ്ങി കണ്ണൂർ, വയനാട്, കോഴിക്കോട്,മലപ്പുറം എത്തി നിൽക്കുന്ന യാത്രയിൽ ഓരോ സ്ഥലത്തും ബി ഡി കെ ഭാരവാഹികൾ സ്വീകരിക്കുകയും രാത്രി താമസ സൗകര്യമുൾപ്പെടെ നല്കി മറ്റു സ്ഥലങ്ങളിലേക്ക് യാത്രയയക്കുകയും പോകുന്ന വഴിയെല്ലാം എല്ലാവർക്കും രക്തദാന സന്ദേശം നല്കി അവരുടെ ഡാറ്റ വാങ്ങി അതാത് സ്ഥലങ്ങളിലുള്ള ബി ഡി കെ കമ്മിറ്റികൾക്ക് കൈമാറുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെ മലപ്പുറത്തെത്തിയ ശരത്തിനെ ബി ഡി കെ ഏറനാട് താലൂക്ക് കമ്മിറ്റി അംഗങ്ങളായ അരുൺ 1 റാഷിദ് , മുബഷിറ , മുർഷിദ്, മുർഷിദ് , ഫൈസൽ തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ സ്വീകരണം നല്കുകയും പെരിന്തൽമണ്ണയിലേക്ക് യാത്രയാക്കുകയും ചെയ്തു.
പെരിന്തൽമണ്ണയിലെത്തിയ ശരത്തിനെ പെരിന്തൽമണ്ണ താലൂക്ക് പ്രസിഡണ്ട് ബിപിൻ ചന്ദ്രൻ , ജില്ലാ ഉപദേശക സമിതി അംഗങ്ങളായ ജയൻ പെരിന്തൽമണ്ണ, ബാലകൃഷ്ണൻ വലിയാട്ട്, ബി ഡി കെ പെരിന്തൽമണ്ണ താലൂക്ക് രക്ഷാധികാരികളായ ഷഫീഖ് അമ്മിനിക്കാട്, ഷിഹാബ് അങ്ങാടിപ്പുറം തുടങ്ങിയവർ സ്വീകരിച്ച് മൊമന്റൊ നല്കി ആദരവോടെ പാലക്കാട് ജില്ലയിലേക്ക് യാത്രയാക്കി , ശരത്തിനെ ബി ഡി കെ മലപ്പുറം ഭാരവാഹികൾ മണ്ണാർക്കാട് എത്തിക്കുകയും ബി ഡി കെ പാലക്കാട് സെക്രട്ടറി അസ്ലം അച്ചു സ്വീകരിക്കുകയും താമസ സൗകര്യം ഒരുക്കുകയും ചെയ്തു.


