സംസ്ഥാനത്തെ ആദ്യത്തെ മിൽമ പാൽപ്പൊടി നിർമാണ ഫാക്ടറി മലപ്പുറം മങ്കടയിൽ
ഫെബ്രുവരി 11, 2021
മങ്കട(മലപ്പുറം): സംസ്ഥാനത്ത് ആദ്യമായി മില്‍മയുടെ പാല്‍പൊടി നിര്‍മാണ ഫാക്ടറി മങ്കടയിൽ വരുകയാണ്. ശിലാസ്ഥാപനവും ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയായ ഡയറിയുടെ സമര്‍പ്പണവും ഇന്നലെ മൂര്‍ക്കനാടിൽ നടന്നു. സംസ്ഥാനത്ത് ആദ്യമായാണ് മില്‍മയുടെ കീഴില്‍ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി യാഥാര്‍ഥ്യമാകുന്നത്. ക്ഷീരവികസന മന്ത്രി ശ്രി. കെ. രാജു ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിർവഹിച്ചു.
ക്ഷീരസദനം രണ്ടാം ഘട്ട പ്രഖ്യാപനവും ഡയറി സമര്‍പ്പണവും മന്ത്രി കെടി ജലീലും നിർവഹിച്ചു. പെരിന്തല്‍മണ്ണ താലൂക്കിലെ മൂര്‍ക്കനാട്ട് 12.4 ഏക്കറില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന മില്‍മ ഡയറി പ്ലാന്റിനോട് ചേര്‍ന്ന് 53.93 കോടി രൂപ ചെലവിലാണ് നൂതനരീതിയില്‍ ഫാക്ടറി സ്ഥാപിക്കുക.
