സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


പൊന്നാനി: BDK പൊന്നാനി താലൂക്ക് കമ്മിറ്റിയും എസ് വൈ എസ് പുതുപൊന്നാനി യൂണിറ്റ്, റിസ കാറ്ററിംഗ് സർവീസ് പുതുപൊന്നാനിയും സംയുക്തമായി തിരൂർ ഗവ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ പുതുപൊന്നാനി സെന്റർ മദ്രസ്സയിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ  65 പേർ രജിസ്റ്റർ ചെയ്യുകയും   50 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു.

ക്യാമ്പ് പൊന്നാനി മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ അച്ചാറിന്റെ ബാദുഷ രക്തദാനം ചെയ്ത് കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.ക്യാമ്പിന് ബിഡികെ ഭാരവാഹികളായ മനാഫ് പൊന്നാനി, ബാദുഷ പുതുപൊന്നാനി, അലിമോൻ പൂക്കരത്തറ, ശിവപ്രസാദ് എറവക്കാട്, അജി കോലളമ്പ് എന്നിവരുംഎസ്.വൈ.എസ് യൂണിറ്റ് ഭാരവാഹികളായ ഷാഫി. പി എസ്,നിസാമുദ്ധീൻ സഖാഫി,സൈനുദ്ധീൻ മുസ്‌ലിയാർ,ഷാഫി.ഇതുടങ്ങിയവരും , റിസ കാറ്ററിംഗ് അംഗങ്ങളായഅഖിൽ റഹ്‌മാൻ,ജാബിർ, ബഷീർ എന്നിവരും നേതൃത്വം നൽകി.