അങ്ങാടിപ്പുറം പൂരം 21 മുതൽ; പൂരപ്പന്തലിന് കാൽനാട്ടി ഒരുക്കം തുടങ്ങി
മാർച്ച് 06, 2021
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പൂരപ്പന്തലിനു കാൽ നാട്ടി പൂരത്തിന് ഒരുക്കം തുടങ്ങി. വള്ളുവനാടിന്റെ ഉത്സവമായ തിരുമാന്ധാംകുന്ന് പൂരം ഇത്തവണയും ചടങ്ങായാണ് നടത്തുന്നത്. കഴിഞ്ഞ വർഷത്തെ പൂരാഘോഷം മാറ്റിവച്ച് ഒടുവിൽ ചടങ്ങു മാത്രമായി നടത്തുക ആയിരുന്നു. 21 ന് ആണ് 11 ദിവസത്തെ പൂരത്തിന് തുടക്കം കുറിക്കുന്ന പൂരം പുറപ്പാട്.
പൂരത്തിന്റെ മുന്നോടിയായി നാല് ദിവസത്തെ കലശ ചടങ്ങുകൾ നടക്കും. തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരിയുടെ പ്രത്യേക പൂജയ്ക്ക് ശേഷം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ സി.സി.ദിനേശിന്റെയും ക്ഷേത്ര ജീവനക്കാരുടെയും ഭക്ത ജനങ്ങളുടെയും സാന്നിധ്യത്തിൽ ആയിരുന്നു പൂരത്തിനുള്ള പ്രധാന പന്തലിന്റെ കാൽ നാട്ടൽ ചടങ്ങ്

