സഫ്ന നസറുദ്ധീന്‍ മലപ്പുറം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു
ഏപ്രിൽ 28, 2021
മലപ്പുറം : തിരുവനന്തപുരം പേയാട് സ്വദേശിയായ സഫ്ന നസറുദ്ധീന്‍ മലപ്പുറം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു. മലപ്പുറത്ത് അസിസ്റ്റന്റ് കലക്ടറായാണ് ആദ്യനിയമനം. തിരുവനന്തപുരം പേയാട് ഫര്‍സാന മന്‍സിലില്‍ ഹാജ നസറുദ്ധീന്റെയും എ.എന്‍ റംലയുടെയും മകളാണ് 24 വയസുകാരിയായ സഫ്ന നസ്റുദ്ധീന്.
പേരൂര്‍ക്കട പാങ്ങോട് കേന്ദ്രീയ വിദ്യാലയം, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. തിരുവനന്തപുരം കേന്ദ്രീകരിച്ച് തന്നെയായിരുന്നു ഐ.എഎസ് പരിശീലനവും. ഫസ്ന നസറുദ്ധീന്‍, ഫര്‍സാന നസറുദ്ധീന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

