പ്രതിപക്ഷ നേതാവ് പാണക്കാട്ടെത്തി ലീഗ് നേതാക്കളെ സന്ദർശിച്ചു.
ജൂൺ 14, 2021
മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പാണക്കാട്ടെത്തി മുസ്ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കളെ കണ്ടു. ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാവിലെ 11.35ഓടെയാണ് എത്തിയത്. സൗഹൃദ സന്ദർശനമായിരുന്നെന്നും വളരെ നല്ല രീതിയിലാണ് പ്രതിപക്ഷ നേതാവിെൻറ പ്രവർത്തനമെന്നും ഹൈദരലി തങ്ങൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സാദിഖലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, എം.എൽ.എമാരായ എ.പി. അനിൽകുമാർ, പി. ഉബൈദുല്ല തുടങ്ങിയവർ സംബന്ധിച്ചു.