മലപ്പുറത്ത് വീണ്ടും കൂട്ടകോവിഡ്; 2 സ്കൂളുകളിലായി 180 പേർക്ക് കൂടി രോഗം
ഫെബ്രുവരി 13, 2021
പൊന്നാനി (മലപ്പുറം): പൊന്നാനിക്കു സമീപം മാറഞ്ചേരി, വന്നേരി ഹയർ സെക്കൻഡറി സ്കൂളുകളിൽ 180 പേർക്ക് കൂടി കോവിഡ് പോസിറ്റീവ്. ഇതോടെ ആകെ 442 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. 2 ഘട്ടങ്ങളിലായാണ് ഇവിടെ ഇത്രയും പേർക്ക് സ്ഥിരീകരിച്ചത്.
മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 94 വിദ്യാർഥികൾക്കും ഒരു അധ്യാപകനും വന്നേരി ഹയർ സെക്കൻഡറി സ്കൂളിൽ 85 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ 262 പേർക്കാണ് വൈറസ് പകർന്നതായി കണ്ടെത്തിയിരുന്നത്.
പോസിറ്റീവായവരുമായി സമ്പർക്കമുള്ളവരുടെയും പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഫലം പുറത്തു വന്നിട്ടില്ല. സമീപത്തെ മറ്റു സ്കൂളുകളിലെ ഫലവും വരാനുണ്ട്.
