ഇന്ധന വിലവർദ്ധനവ്: മലപ്പുറത്ത് 'കോർപ്പറേറ്റുകളുടെ ആഹ്ലാദ പ്രകടനം' - പ്രതിഷേധ പ്രകടനം നടത്തി. Video


മലപ്പുറം: സംസ്ഥാനത്തെ പെട്രോൾ വില സെഞ്ച്വറി താണ്ടിയതിൽ  പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റി വ്യത്യസ്തമായ പ്രതിഷേധ പ്രകടനം നടത്തി.

അദാനി -  അംബാനിമാരടങ്ങുന്ന കോർപ്പറേറ്റുകൾക്ക് മാത്രമാണ് പെട്രോൾ വിലവർദ്ധനവ് നേട്ടമുണ്ടാക്കിയത്,ഇതിൽ പ്രതിഷേധിച്ചാണ് മലപ്പുറം നഗരത്തിൽ പ്രതീകാത്മകമായി കോർപ്പറേറ്റുകളുടെ ആഹ്ലാദപ്രകടനം നടത്തിയത്. നരേന്ദ്ര മോദി, അമിത്ഷാ, അദാനി, അംബാനി എന്നിവരുടെ പ്രച്ഛന്ന വേഷത്തിലൂടെയാണ് ആഹ്ലാദപ്രകടനം അരങ്ങേറിയത്.

Video 👇 പ്രകടനത്തിന് വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റിയംഗം എ. സദറുദ്ദീൻ, ജസീം സയ്യാഫ്, അഖീൽ നാസിം, കെ.സി ലുഖ്മാൻ, ഷഹീർ അഖ്തർ എന്നിവർ നേതൃത്വം നൽകി.

YouTube 👇