'സാന്ത്വന സ്പര്‍ശം': കൊണ്ടോട്ടിയിലെ അദാലത്തില്‍ അനുവദിച്ചത് 1,12,27,500 രൂപയുടെ ധനസഹായം

മലപ്പുറം: കൊണ്ടോട്ടിയില്‍ സംഘടിപ്പിച്ച 'സാന്ത്വന സ്പര്‍ശം' അദാലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയില്‍ നിന്ന് ധനസഹായമായി അനുവദിച്ചത് 1,12,27,500 രൂപ. കൊണ്ടോട്ടി, തിരൂരങ്ങാടി, ഏറനാട് താലൂക്കുകള്‍ക്കായി സംഘടിപ്പിച്ച അദാലത്തില്‍ ധസഹായത്തിനായി 1,437 അപേക്ഷകളാണ് ലഭിച്ചത്. കൊണ്ടോട്ടി താലൂക്കില്‍ 956 അപേക്ഷകളിലായി 73,57,000 രൂപയും തിരൂരങ്ങാടി താലൂക്കില്‍ 189 അപേക്ഷകളിലായി 15,77,500 രൂപയും ഏറനാട് താലൂക്കില്‍ 292 അപേക്ഷകളിലായി 22,93,000 രൂപയുമാണ് ധനസഹായമായി അനുവദിച്ചത്.

കൊണ്ടോട്ടി താലൂക്കിലെ വില്ലേജ് തിരിച്ചുള്ള അപേക്ഷകള്‍

ചീക്കോട് - 77, ചേലേമ്പ്ര - 59, ചെറുകാവ് - 99, കൊണ്ടോട്ടി - 259, കുഴിമണ്ണ - 258, മൊറയൂര്‍ - 50, മുതുവല്ലൂര്‍ - 140, നെടിയിരുപ്പ് - 177, പള്ളിക്കല്‍ - 105, പുളിക്കല്‍ - 218, വാഴക്കാട് - 124, വാഴയൂര്‍ - 135

തിരൂരങ്ങാടി താലൂക്കിലെ വില്ലേജ് തിരിച്ചുള്ള അപേക്ഷകള്‍

എ.ആര്‍ നഗര്‍ - 14, അരിയല്ലൂര്‍ - 06, എടരിക്കോട് - 10, കണ്ണമംഗലം - 13, മൂന്നിയൂര്‍ - 33, നന്നമ്പ്ര - 20, നെടുവ - 13, ഊരകം - 16, ഒതുക്കുങ്ങല്‍ 18, പരപ്പനങ്ങാടി - 36, പറപ്പൂര്‍ 08, പെരുവള്ളൂര്‍ - 47, തേഞ്ഞിപ്പലം - 22, തെന്നല - 09, തിരൂരങ്ങാടി - 81, വള്ളിക്കുന്ന് - 12, വേങ്ങര - 20

ഏറനാട് താലൂക്കിലെ വില്ലേജ് തിരിച്ചുള്ള അപേക്ഷകള്‍
 
ആനക്കയം - 31, അരീക്കോട് - 50, ചെമ്പ്രശ്ശേരി - 04, എടവണ്ണ - 19, എളങ്കൂര്‍ - 05, കാരക്കുന്ന് - 07, കാവനൂര്‍ - 90, കീഴുപറമ്പ - 50, മലപ്പുറം - 16, മഞ്ചേരി - 19, മേല്‍മുറി - 03, നറുകര - 21, പാണക്കാട് - 05, പന്തല്ലൂര്‍ - 19, പാണ്ടിക്കാട് - 04, പയ്യനാട് 13, പേരകമണ്ണ - 07, പൂക്കോട്ടൂര്‍ - 30, പുല്‍പ്പറ്റ -67, തൃക്കലങ്ങോട് - 14, ഊര്‍ങ്ങാട്ടിരി - 52, വെട്ടിക്കാട്ടിരി - 07, വെറ്റിലപ്പാറ - 06