നിലമ്പൂരില്‍ റോഡില്‍ കാട്ടാനയിറങ്ങി


നിലമ്പൂര്‍: ഗൂഡല്ലൂര്‍-നിലമ്പൂര്‍- കാലിക്കറ്റ് സംസ്ഥാന പാതയില്‍ നിലമ്പൂര്‍ ടൗണിന് രണ്ടു കിലോമീറ്റര്‍ അകലെയായി റോഡില്‍ ആനയിറങ്ങി. ഇന്നലെ രാത്രി 9 മണിയോടെയാണ് നിലമ്പൂര്‍ വുഡ് ഇന്‍ഡസ്ട്രീസിനു സമീപമുള്ള റോഡില്‍ ആനയെ കണ്ടത്. അര്‍ധരാത്രി സമയത്ത് ഈ ഭാഗങ്ങളില്‍ ആനക്കൂട്ടം എത്താറുണ്ടെങ്കിലും റോഡില്‍ തുടര്‍ച്ചയായി വാഹനഗതാഗതം ഉള്ളപ്പോള്‍ ആന ഇറങ്ങുന്നത് പതിവില്ല.

ചാലിയാര്‍ പുഴ മുറിച്ചു കടന്നാണ് വനത്തില്‍ നിന്നും ആനകള്‍ എത്തുന്നത്. നിലമ്പൂര്‍ ടൗണിനോടു ചേര്‍ന്ന പ്രദേശങ്ങളായ ആശുപത്രിക്കുന്ന്, കളത്തിന്‍കടവ്, എന്നിവടങ്ങളിലും വടപുറം ഭാഗത്തും രാത്രി ആന ഇറങ്ങാറുണ്ട്.