ലോക്ക്ഡൗൺ: മലപ്പുറം ജില്ലയിൽ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾ ഇവയാണ്
ജില്ലയിൽ ദിവസവും തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ള വ്യാപാര–വാണിജ്യ സ്ഥാപനങ്ങൾ
▪️ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ (റേഷൻ കട, പലചരക്ക്, പഴം പച്ചക്കറി, പാൽ ഉൽപന്നങ്ങൾ, മത്സ്യം, മാംസം, പക്ഷി– മൃഗം തുടങ്ങിയവയ്ക്കുള്ള തീറ്റ എന്നിവ വിൽക്കുന്നവ. പ്രധാനമായും ഹോം ഡെലിവറി. കടകൾ വൈകിട്ട് 7.30ന് അടയ്ക്കണം.)
▪️ഹോട്ടലുകൾ. പാഴ്സൽ സർവീസ്, ഹോം ഡെലിവറി എന്നിവയ്ക്കായി രാവിലെ 7 മുതൽ വൈകിട്ട് 7.30 വരെ.
▪️ ഇലക്ട്രോണിക് അച്ചടി മാധ്യമങ്ങൾ
▪️ കേബിൾ, ഡിടിഎച്ച് സർവീസുകൾ
▪️ ടെലി കമ്യൂണിക്കേഷൻ, ഇന്റർനെറ്റ്, പ്രക്ഷേപണ സർവീസുകൾ, ഇൻഫർമേഷൻ ടെക്നോളജി (അക്ഷയ കേന്ദ്രങ്ങൾ ഉൾപ്പെടെ) അനുബന്ധ സ്ഥാപനങ്ങൾ.
▪️ഭക്ഷ്യ, മരുന്ന്, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം (മെഡിക്കൽ ഉപകരണങ്ങൾ ഇ–കൊമേഴ്സ് വഴി ഹോം ഡെലിവറി നടത്തുന്നത്)
▪️ പെട്രോൾ പമ്പ്, എൽപിജി, പെട്രോളിയം, ഗ്യാസ് സംഭരണ വിതരണ കേന്ദ്രങ്ങൾ
▪️വൈദ്യുതി ഉൽപാദന പ്രസരണ വിതരണ കേന്ദ്രങ്ങളും സേവനങ്ങളും
▪️ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയിൽ ഉൾപ്പെട്ട മെംബർ ബാങ്കുകളുടെ ക്ലിയറിങ് ഹൗസുകൾക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും പരിമിത ജോലിക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം.
▪️ കോൾഡ് സ്റ്റോറേജ്, വെയർ ഹൗസ് സർവീസുകൾ
▪️പ്രൈവറ്റ് സെക്യൂരിറ്റി സർവീസ്
▪️ ശുചീകരണ സാമഗ്രികളുടെ വിതരണം
▪️ ഇ–കൊമേഴ്സ്, കുറിയർ എന്നിവ (വാഹനങ്ങൾ ഉൾപ്പെടെ)
▪️കോവിഡ് അനുബന്ധമായി മാസ്ക്, സാനിറ്റൈസർ, മരുന്നുകൾ, പിപിഇ കിറ്റ് എന്നിവയുടെ നിർമാണ യൂണിറ്റുകൾ
▪️ നിർമാണ സാമഗ്രികൾ, പ്ലമിങ്, ഇലക്ട്രിക്കൽ ആൻഡ് അലൂമിനിയം ഫാബ്രിക്കേഷൻ ഉപകരണങ്ങൾ ഉൾപ്പെടെ വിൽക്കുന്ന കടകൾ രാവിലെ 11 മുതൽ വൈകിട്ട് 6 വരെ
▪️ വ്യവസായ സ്ഥാപനങ്ങളും ഉൽപാദന കേന്ദ്രങ്ങളും (കശുവണ്ടി, കയർ, പ്രിന്റിങ് ഉൾപ്പെടെ) 50% ജീവനക്കാരെ വച്ച് പ്രവർത്തിക്കാം.
ജില്ലയിൽ പ്രത്യേക ദിവസങ്ങളിൽ മാത്രം പ്രവർത്തന അനുമതിയുള്ള സ്ഥാപനങ്ങൾ
തിങ്കൾ
ബാങ്കുകൾ, ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾ, ഓഹരി, കടപ്പത്രം എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ,കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികൾ എന്നിവ വൈകിട്ട് 5വരെ പ്രവർത്തിപ്പിക്കാം. ടെക്സ്റ്റൈൽ, ജ്വല്ലറി, ഫുട്‌വെയർ കടകൾ എന്നിവ ഓൺലൈൻ, ഹോം ഡെലിവറി എന്നിവയ്ക്കായി രാവിലെ 9മുതൽ വൈകിട്ട് 5 വരെ തുറക്കാം. വിവാഹ പാർട്ടികൾക്ക് വിവാഹ ക്ഷണപത്രം ഹാജരാക്കുന്ന പക്ഷം പരമാവധി ഒരു മണിക്കൂർ നേരത്തേക്ക് ഷോപ്പിങ് അനുവദിക്കും. വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിൽക്കുന്ന കടകളും 9മുതൽ 5 വരെ പ്രവർത്തിക്കാം. സ്റ്റേഷനറി കടകൾക്ക് അനുമതിയില്ല. ആർഡി ഏജന്റുമാർക്ക് പണമടവിന് യാത്ര ചെയ്യാം. ഓട്ടമൊബീൽ, സ്പെയർ പാർട്സ് കടകൾക്ക് തുറന്നു പ്രവർത്തിക്കാം. പ്രകൃതിദത്ത റബറിന്റെ വിൽപനയും ചരക്കുനീക്കവും അനുവദിക്കും.
ചൊവ്വ
മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. കയർ യന്ത്രങ്ങൾ കേടുകൂടാതെയിരിക്കാൻ അവ പ്രവർത്തിപ്പിക്കാം. കണ്ണട വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ, ശ്രവണ സഹായ ഉപകരണ വിൽപന, അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങൾ, കൃത്രിമക്കാലുകൾ വിൽക്കുന്നതും നന്നാക്കുന്നതുമായ സ്ഥാപനങ്ങൾ, ഗ്യാസ് സ്റ്റൗവ് അറ്റകുറ്റപ്പണി, മൊബൈൽ ഫോൺ, കംപ്യൂട്ടർ വിൽപന നടത്തുന്നതും അറ്റകുറ്റപ്പണി നടത്തുന്നതുമായ കടകൾ, ഇൻഡസ്ട്രിയൽ മേഖലയ്ക്ക് ആവശ്യമായ പാക്കിങ് മെറ്റീരിയലുകൾ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.
ബുധൻ
ബാങ്കുകൾ, ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾ, ഓഹരി, കടപ്പത്രം എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ,കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികൾ എന്നിവ വൈകിട്ട് 5വരെ പ്രവർത്തിപ്പിക്കാം. ടെക്സ്റ്റൈൽ, ജ്വല്ലറി, ഫുട്‌വെയർ കടകൾ എന്നിവ ഓൺലൈൻ, ഹോം ഡെലിവറി എന്നിവയ്ക്കായി രാവിലെ 9മുതൽ വൈകിട്ട് 5 വരെ തുറക്കാം. വിവാഹ പാർട്ടികൾക്ക് വിവാഹ ക്ഷണപത്രം ഹജരാക്കുന്ന പക്ഷം പരമാവധി ഒരു മണിക്കൂർ നേരത്തേക്ക് ഷോപ്പിങ് അനുവദിക്കും. വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിൽക്കുന്ന കടകളും 9മുതൽ 5 വരെ പ്രവർത്തിക്കാം. സ്റ്റേഷനറി കടകൾക്ക് അനുമതിയില്ല.
വ്യാഴം
ഓട്ടമൊബീൽ, സ്പെയർ പാർട്സ് കടകൾക്ക് തുറന്നു പ്രവർത്തിക്കാം. ഇൻഡസ്ട്രിയൽ മേഖലയ്ക്ക് ആവശ്യമായ പാക്കിങ് മെറ്റീരിയലുകൾ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ടാക്സ് കൺസൽറ്റന്റ്സിനും ജിഎസ്ടി പ്രാക്ടീഷണർമാർക്കും പ്രവർത്തിക്കാം.
വെള്ളി
ബാങ്കുകൾ, ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾ, ഓഹരി, കടപ്പത്രം എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ,കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികൾ, എന്നിവ വൈകിട്ട് 5വരെ പ്രവർത്തിപ്പിക്കാം. ടെക്സ്റ്റൈൽ, ജ്വല്ലറി, ഫുട്‌വെയർ കടകൾ എന്നിവ ഓൺലൈൻ, ഹോം ഡെലിവറി എന്നിവയ്ക്കായി രാവിലെ 9മുതൽ വൈകിട്ട് 5 വരെ തുറക്കാം. വിവാഹ പാർട്ടികൾക്ക് വിവാഹ ക്ഷണപത്രം ഹാജരാക്കുന്ന പക്ഷം പരമാവധി ഒരു മണിക്കൂർ നേരത്തേക്ക് ഷോപ്പിങ് അനുവദിക്കും. വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിൽക്കുന്ന കടകളും 9മുതൽ 5 വരെ പ്രവർത്തിക്കാം. സ്റ്റേഷനറി കടകൾക്ക് അനുമതിയില്ല. ടാക്സ് കൺസൽറ്റന്റ്സിനും ജിഎസ്ടി പ്രാക്ടീഷണർമാർക്കും പ്രവർത്തിക്കാം. പ്രകൃതിദത്ത റബറിന്റെ വിൽപനയും ചരക്കുനീക്കവും അനുവദിക്കും.
ശനി
കയർ യന്ത്രങ്ങൾ കേടുകൂടാതെയിരിക്കാൻ അവ പ്രവർത്തിപ്പിക്കാം. കണ്ണട വിൽപനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകൾ, ശ്രവണ സഹായ ഉപകരണ വിൽപന, അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങൾ, കൃത്രിമക്കാലുകൾ വിൽക്കുന്നതും നന്നാക്കുന്നതുമായ സ്ഥാപനങ്ങൾ, ഗ്യാസ് സ്റ്റൗവ് അറ്റകുറ്റപ്പണി, മൊബൈൽ ഫോൺ, കംപ്യൂട്ടർ വിൽപന നടത്തുന്നതും അറ്റകുറ്റപ്പണി നടത്തുന്നതുമായ കടകൾ, ഇൻഡസ്ട്രിയൽ മേഖലയ്ക്ക് ആവശ്യമായ പാക്കിങ് മെറ്റീരിയലുകൾ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.
ഇവയിൽ സൂചിപ്പിച്ച സേവന മേഖലയിൽ അല്ലാത്തവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യേണ്ടതാണ്. അനുവദിച്ച ഇളവുകൾക്കായുള്ള യാത്രകൾ മാത്രമാണ് സ്വകാര്യ വാഹനങ്ങളിൽ അനുവദിച്ചിട്ടുള്ളത്.

