മലപ്പുറം തവനൂരിൽ വായോധികയെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി


പൊന്നാനി: തവനൂരിൽ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന വയോധികയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.തവനൂർ കടകശ്ശേരിയിൽ തനിച്ച് താമസിക്കുന്ന തത്തോട്ടിൽ ഇച്ചാത്തുട്ടി(70) എന്നവരെയാണ് ഇന്ന് വൈകീട്ട് 6 മണിയോടെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

മോഷണശ്രമത്തിനിടെ തലക്കടിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക വിവരം. 25 പവനോളം സ്വർണാഭരണങ്ങൾ വീട്ടിൽ നിന്നും നഷ്ടമായിട്ടുണ്ട്.

വെളളിയാഴ്ച്ച സമാന രീതിയിൽ മറ്റൊരു സ്ത്രീയും സമീപ പ്രദേശത്ത് കൊല്ലപെട്ടിരുന്നു. ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി അന്യേഷണം ആരംഭിച്ചിട്ടുണ്ട്.