വിവാഹ പന്തൽ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു.
ജൂൺ 15, 2021
തിരൂർ: കവിത ലൈറ്റ്സ് & സൗണ്ട്സ് സാരഥി കവിത ഹുസൈൻറെ സഹോദരൻ സുലൈമാൻറെ മകനും സ്ഥാപനത്തിലെ തന്നെ പ്രവർത്തകനുമായ തിരൂർ മുത്തൂർ അടൂക്കാട്ട് മുഹമ്മദ് ഇഖ്ലാസ് (24) വിവാഹ പന്തൽ ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. പൊലീസ് ലൈനിലെ സ്ഥാപനത്തിനടുത്തു തന്നെയുള്ള വിവാഹ പന്തൽ ജോലിയേറ്റെടുത്ത വീട്ടിൽ പന്തൽ ഇലക്ട്രിക്ക് ജോലികൾക്കിടെയാണ് ഷോക്കേറ്റ് വീണത്.
ഉടൻ തന്നെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല .മികച്ച ഇലക്ട്രീഷ്യനും , ഏറെ ചുറുചുറുക്കുള്ള ചെറുപ്പക്കാരനുമായിരുന്ന ഇഖ്ലാസിൻറെ വിയോഗ വാർത്ത നടുക്കത്തോടെയാണ് നാട് ഏറ്റു വാങ്ങിയത് .തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. കബറടക്കം നാളെ തിരൂർ കോരങ്ങത്ത് ജുമുഅ മസ്ജിദിൽ .സുലൈമാൻ - നുസൈബ ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്ത ആളാണ് ലുഖ്നാസ്.

