ലോക്‌ഡൗൺ കാലത്ത് വ്യത്യസ്തമായ കഴിവിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും, ഏഷ്യ ബുക് ഓഫ് റെക്കോഡ്സിലു൦ ഇടം നേടി 24 കാരി
ജൂൺ 21, 2021
പരപ്പനങ്ങാടി : ചായപ്പൊടി ഉപയോഗിച്ച് ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ ഛായചിത്രങ്ങൾ ക്യാൻവാസിൽ പകർത്തി ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിസിലും ഇടം നേടി 24 കാരി റിസ്വാന ഹസൻ. വെറും 5:30 മണിക്കൂർ കൊണ്ട് ചിത്രം വരച്ചാണ് റിസ്വാന റെക്കോർഡ്സ് കരസ്തമാക്കിയത്.
പരപ്പനങ്ങാടി നഗരസഭയിലെ ചെട്ടിപ്പടി നാൽപതിനാലം ഡിവിഷനിലെ പുതിയ നാലകത്തു അബ്ദുൽ ലതീഫ് സുമയ്യ ദമ്പദികളുടെ മകളാണ് റിസ്വാന. ജാവഹർലാൽ നെഹ്‌റു മുതൽ നരേന്ദ്രമോദി വരെയുള്ള 15 പ്രധാന മന്ത്രിമാരുടെ ചിത്രങ്ങളാണ് വരച്ചത്.
ചെറുപ്പം മുതലേ ചിത്ര രചനയിൽ താല്പര്യമുണ്ടെങ്കിലും ചിത്രരചന പഠിച്ചിട്ടില്ലായിരുന്നു.അരിയല്ലൂർ എം വി ഹായർസെക്കന്ററി സ്കൂളിലാണ് പ്ലസ് ടു പഠനം നടത്തിയത്. ഇപ്പോൾ സി എ ഇന്റർമീഡിയേറ്റ് ചെയ്യുകയാണ്.
ബ്ലഡ് ഡോണേഴ്സ് കേരള അടക്കമുള്ള സന്നദ്ധ പ്രവർത്തന മേഖലകളിൽ നിറസാനിധ്യം കൂടിയാണ് റിസ്വാന.കൊളത്തറ സ്വദേശി തലാഞ്ചേരി സൈനുൽ ആബിദ് ആണ് റിസ്വാനയുടെ ഭർത്താവ്.

