നിതിൻ ചന്ദ്രന്റെ മരിക്കാത്ത ഓർമ്മകൾക്കു മുമ്പിൽ രക്തദാന ക്യാമ്പൊരുക്കി ബി ഡി കെ പെരിന്തൽമണ്ണ, തിരൂർ താലൂക്ക് കമ്മിറ്റികൾ
ജൂൺ 10, 2021
മലപ്പുറം: ബി ഡി കെ (Blood Donors Kerala) യൂ എ ഇ കോഡിനേറ്ററും ജീവകാരുണ്യ പ്രവർത്തകനുമായ നിതിൻ ചന്ദ്രൻ വിട പറഞ്ഞിട്ട് ജൂൺ 8 ന് ഒരു വർഷമാകുന്നു , നിതിയുടെ വേർപ്പാടിലും അവനെ നെഞ്ചിലേറ്റിയവരുടെ ഉള്ളിൽ മരിക്കാത്ത ഓർമ്മകൾക്ക് അവസാനമില്ലെന്ന ഓർമ്മപെടുത്തലായി BDK മലപ്പുറം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ, തിരൂർ താലൂക്ക് കമ്മിറ്റിളും, കേരളാ എമർജൻസി ടീം (KET) മലപ്പുറവും സംയുക്തമായി പെരിന്തൽമണ്ണയിലെ വിവിധ ബ്ലഡ് ബാങ്കുകളിലായി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.
35 ഓളം പേർ പങ്കെടുത്ത ക്യാമ്പിൽ 31 പേർ രക്തം നൽകി. BDK കോർഡിനേറ്റർമാരായ കബീർ കാടാമ്പുഴ, ബിപിൻ പൂക്കാട്ടിരി, ഗിരീഷ് അങ്ങാടിപ്പുറം, വാസുദേവൻ പെരിന്തൽമണ്ണ, അർഷാദ്, അനൂപ്, uae കോർഡിനേറ്റർ മോഹൻ പങ്കത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

