മന്ത്രിസഭയിലേയ്ക്ക് വി അബ്ദുറഹിമാൻ
മേയ് 18, 2021
എൽ ഡി എഫ് മന്ത്രിസഭയില്‍ മലപ്പുറം ജില്ലയില്‍ നിന്നുളള മന്ത്രി പദവിയ്ക്ക് താനൂരില്‍ നിന്ന് രണ്ടാമതും ജയിച്ചു കയറിയ വി അബ്ദുറഹിമാനും ഇടം നേടി .
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ, ലീഗിന്റെ എക്കാലത്തെയും ശക്തികേന്ദ്രമായ താനൂരില്‍ തോല്‍പിച്ചാണ് വി അബ്ദുറഹിമാന്‍ വീണ്ടും നിയമസഭയില്‍ എത്തിയത്. കഴിഞ്ഞ നിയമസഭാ സാമാജികരില്‍ ഏറ്റവും നല്ല വികസനപ്രവര്‍ത്തനം നടത്തിയ എംഎല്‍എമാരില്‍ ഏറെ മുന്നിലാണ് വി അബ്ദുറഹിമാന്‍. 5 വര്‍ഷം കൊണ്ട് ഏകദേശം 1200 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് താനൂര്‍ മണ്ഡലത്തില്‍ അദ്ദേഹം നടത്തിയിരുന്നത്.
അതോടൊപ്പം വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലുമുള്ള സംശുദ്ധത അദ്ദേഹത്തെ പൊതു സമൂഹത്തിന് മുമ്പില്‍ സ്വീകാര്യനാക്കുന്നു.
വികസന രംഗത്ത് വ്യക്തമായ കാഴ്ചപ്പാടുള്ള വി അബ്ദുറഹിമാന്‍ മന്ത്രിയായതോടെ ജില്ലയുടെ സമഗ്ര വികസനവും സാധ്യമാകുമെന്ന കാര്യത്തിൽ സംശയമില്ല.

