ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ കുറഞ്ഞാൽ ട്രിപ്പിൾ ലോക്‌ഡൗൺ ഒഴിവാക്കും: മുഖ്യമന്ത്രി
മേയ് 17, 2021
തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ ചെറിയ രീതിയിൽ വ്യത്യാസം വന്നത് ആശ്വാസകരമായ കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിനെതിരെ ജാഗ്രതയോടെ തന്നെ ഇനിയും മുന്നോട്ടു പോകും. ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കിയിരിക്കുന്ന ജില്ലകളിൽ ടെസ്റ്റ് പോസിറ്റീവ് റേറ്റ് 20% താഴെ വന്നാൽ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഓരോ ജില്ലയിലെയും കോവിഡ് രോഗ്യ വ്യാപന സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

