പാലൂർകോട്ട വ്യവസായ എസ്റ്റേറ്റിലെ ടയർ സംസ്കരണ ശാല കത്തി നശിച്ചു.


കൊളത്തൂർ: പാലൂർകോട്ട വ്യവസായ എസ്റ്റേറ്റിലെ ടയർ സംസ്കരണ ശാലയ്ക്ക് തീപിടിച്ചു. സ്ഥാപനത്തിന്റെ സമീപത്ത് സൂക്ഷിച്ചിരുന്ന ടയറുകളും ശാലയിലെ യന്ത്രങ്ങളും ഓഫീസും പൂർണമായും നശിച്ചു. ആളപായമില്ല. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.

പെരിന്തൽമണ്ണ, മലപ്പുറം, പട്ടാമ്പി, തിരൂർ, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നായി ഏഴ് അഗ്നി രക്ഷാസേന യൂണിറ്റുകൾ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അങ്ങാടിപ്പുറം സ്വദേശിയുടെതാണ് അഗ്നിക്കിരയായ ടയർ സംസ്കരണ യൂണിറ്റ്. നാല് വർഷം മുമ്പും ഇവിടെ തീപ്പിടിത്തമുണ്ടായിരുന്നു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായേക്കാമെന്നാണ് പ്രാഥമിക നിഗമനം.