താലൂക്ക് ഓഫീസ് ജീവനക്കാരിയെ യാത്രയാക്കാനെത്തിയ ഭര്‍ത്താവിനെ സി.ഐ മര്‍ദ്ദിച്ചതായി പരാതി


മലപ്പുറം,ജോലിക്കായി താലൂക്ക് ഓഫീസിലേക്ക്​ ജീവനക്കാരിയെ യാത്രയാക്കാനെത്തിയ ഭര്‍ത്താവിനെ സിഐ മര്‍ദ്ദിച്ചതായി പരാതി. തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ ടൈപ്പിസ്റ്റ് പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി ലേഖയുടെ ഭര്‍ത്താവ് പ്രമോദിനാണ് മര്‍ദനമേറ്റത്.

ഇട റോഡ് അടച്ചതിനാലും റോഡ് വിജനമായതിനാലും മെയിന്‍ റോഡിലേക്ക് എത്തിക്കാന്‍ ഭര്‍ത്താവ് കൂടെ പോയതായിരുന്നു. ലേഖ പോയ ശേഷം പ്രമോദ് തിരിച്ചു വരുന്നതിനിടെ പരപ്പനങ്ങാടി എസ് എച്ച്‌ ഒ ഹണി കെ.ദാസ് വാഹനത്തിലെത്തി മര്‍ദിക്കുകയും ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തതായി പ്രമോദ് പറഞ്ഞു.

പ്രമോദ്​ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം അറിഞ്ഞു സ്റ്റേഷനില്‍ എത്തിയ ഡെപ്യൂട്ടി തഹസില്‍ദാരോടും മോശമായി പെരുമാറിയതായി ഇവര്‍ പറഞ്ഞു. സംഭവത്തില്‍ എസ്.പിയോട് കലക്ടര്‍ റിപ്പോര്‍ട്ട്​ തേടിയിട്ടുണ്ട്​.