മലപ്പുറം ജില്ലയിൽ അടുത്ത ഞായറും കടുത്ത നിയന്ത്രണങ്ങൾ


മലപ്പുറം: കോവിഡ് 19 രോഗ നിർവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൂചന ഉത്തരവ് പ്രകാരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവായിട്ടുള്ളതാണ്. എന്നിരിക്കിലും സംസ്ഥാനത്ത് ദിനംപ്രതി ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ലയായി മലപ്പുറം തുടർന്നുകൊണ്ടിരിക്കുന്നു.

ഈ സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2), (5),34 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് 30.05.2021 (ഞായർ) തീയതിയിൽ ജില്ലയിൽ താഴെ പറയുന്ന പ്രകാരം നിയന്ത്രങ്ങൾ ഏർപ്പെടുത്തി ഇതിനാൽ ഉത്തരവാകുന്നു.

നിയന്ത്രണങ്ങൾ

പാൽ, പത്രം, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ പ്രവർത്തികൾ, പെട്രോൾ പമ്പുകൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഒഴികെയുള്ള യാതൊരു പ്രവർത്തികൾക്കും അനുമതി ഉണ്ടായിരിക്കുന്നതല്ല.

ഹോട്ടലുകൾ ഹോം ഡെലിവറിക്കായി മാത്രം തുറന്ന് പ്രവർത്തിക്കാവുന്നതാണ്.

മേൽ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 1897 ലെ പകർച്ചവ്യാധി തടയൽ നിയമം, 2021 ലെ കേരള പകർച്ചവ്യാധി രോഗ ഓഡിനൻസ്, ദുരന്ത നിവരണ നിയമം 2005, IPC സെക്ഷൻ 188 എന്നിവ പ്രകാരം കർശന നിയമ നടപടി സ്വീകരിക്കുന്നതാണെന്ന് കളക്ടർ അറിയിച്ചു.