കോവിഡ്: മലപ്പുറം ജില്ലയില്‍ 15 മെഡിക്കല്‍ ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലുകള്‍

മലപ്പുറം: കോവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍  ഊര്‍ജിതപ്പെടുത്തുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുമായി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് 15 മെഡിക്കല്‍ ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലുകള്‍.

മേലാറ്റൂര്‍, കുറ്റിപ്പുറം, ചുങ്കത്തറ, വണ്ടൂര്‍, പൂക്കോട്ടൂര്‍, എടവണ്ണ, വേങ്ങര, നെടുവ, വെട്ടം, വളവന്നൂര്‍, തവനൂര്‍, മങ്കട, കൊണ്ടോട്ടി, ഒമാനൂര്‍, മാറഞ്ചേരി എന്നിവിടങ്ങളിലാണ്  ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലുകളുള്ളത്. ആരോഗ്യ ബ്ലോക്ക് പരിധിയില്‍ വരുന്ന കോവിഡ്  കേസുകളുമായി ബന്ധപ്പെട്ട സമ്പര്‍ക്ക വിവര ശേഖരണം, ആംബുലന്‍സ് സേവനങ്ങള്‍, കോള്‍ സെന്റര്‍ മാനേജ്മെന്റ്, കോവിഡ്  ആശുപത്രികളിലേക്ക് രോഗികളുടെ റഫറല്‍ സേവനങ്ങള്‍, കോവിഡ് ബാധിതര്‍ക്കുള്ള മാനസിക പിന്തുണ എന്നിവയാണ് ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് നല്‍കുന്ന സേവനങ്ങള്‍.

മേല്‍ സേവനങ്ങള്‍ക്കായി അതത് ആരോഗ്യ ബ്ലോക്ക് പരിധിയിലെ പൊതുജനങ്ങള്‍ക്ക് ബ്ലോക്ക് കണ്‍ട്രോള്‍ സെല്ലിലെ ഔദ്യോഗിക നമ്പറില്‍ ബന്ധപ്പടാം 👇