ട്രിപ്പിൾ ലോക്ക്ഡൗൺ: മലപ്പുറത്ത് വാഹന പരിശോധനക്ക് ജില്ലാ കളക്ടറും റോഡിൽ


മലപ്പുറം: ട്രിപ്പിൾ ലോക്ഡൗണിൽ മലപ്പുറം ജില്ലയിലെ സ്ഥിതിഗതികൾ  വിലയിരുത്തുന്നതിന്റെ ഭാഗമായി മലപ്പുറം കുന്നുമ്മലിൽ വാഹന പരിശോധനയിൽ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ പങ്കെടുത്തു . ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഡോ: ജെ. ഒ. അരുൺ അദ്ദേഹത്തിന്ഒപ്പമുണ്ടായിരുന്നു.

പരിശോധനയിൽ ചില ആളുകൾ അനാവശ്യമായി പുറത്തിറങ്ങിയത് ശ്രദ്ധയിൽപ്പെട്ടു. അവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.  ജില്ലയിലെ വാഹനപരിശോധന കൂടുതൽ കർശനമാക്കാൻ കളക്ടർ പോലീസിന് നിർദ്ദേശം നൽകി.

മലപ്പുറം ജില്ലയിലെ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കൂടുതൽ കർശനമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. മലപ്പുറം ഒഴികെയുള്ള മറ്റു മൂന്നുജില്ലകളിലും ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കിയിട്ടുണ്ട്.

ചിത്രങ്ങൾ 👇