കോവിഡ് ആശുപത്രിയിലെ സുരക്ഷ വിലയിരുത്തി
മേയ് 20, 2021
മഞ്ചേരി: കോവിഡ് ആശുപത്രിയിലെ സുരക്ഷയുമായി ബന്ധപ്പെട്ട് നാവിക സേന ഉദ്യോഗസ്ഥര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ സംഭരണി ഇലക്ട്രിക്കല്‍ സേഫ്റ്റി എന്നിവ പരിശോധന നടത്തി. നാവിക സേന ഓഫീസര്‍ ഹിമാന്‍ഷു ഭരദ്വാജും സംഘവുമാണ് മഞ്ചേരിയില്‍ പരിശോധന നടത്തിയത്.
ഇവരോടൊപ്പം ബയോ മെഡിക്കല്‍ എഞ്ചിനീയര്‍ ഷഹീര്‍ കൊരമ്പയില്‍, അല്‍ദീര്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ നിയാസ്, ഡോക്ട്ടര്‍ ഇന്‍ ചാര്‍ജ് ഹാരിഫ്, സൂപ്രണ്ട് നന്ദകുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.



