മഞ്ചേരിയിൽ പോലീസിന്റെ നരനായാട്ട്; സോഷ്യൽ മീഡിയയിൽ വൻ പ്രധിഷേധം


Fb post👇

"മഞ്ചേരിയിലെ പോലീസിന് ഈച്ചര വാര്യരുടെ മകൻ രാജനെയും 1983ലെ പുൽപള്ളി മാർച്ചും അറിയുമോ...?"

(എഴുത്തിനു അല്പം നീളമുണ്ട്, സൗകര്യമുള്ളവർ വായിച്ചാൽ മതി )

     അടിയന്താരാ അവസ്ഥ കാലത്ത് പോലീസ്  അകാരണമായി പിടിച്ചു കൊണ്ട് പോയി കക്കയം പോലീസ് ക്യാമ്പിൽ വെച്ച് ക്രൂരമായ മർദ്ദനങ്ങളോടെ ഉരുട്ടി കൊന്നു കളഞ്ഞ രാജനെ ഓർമ്മയുണ്ടോ? അദ്ദേഹത്തിന്റെ അച്ഛൻ ഈച്ചര വാര്യരെ അറിയോ? ഇല്ലെങ്കിൽ ഒരച്ഛന്റെ ഓർമ്മ കുറിപ്പുകൾ എന്ന പുസ്തകമുണ്ട് , അതൊന്നു  വായിക്കണം.അടിയന്താരാവസ്ഥയും കഴിഞ്ഞു,കാലഘട്ടവും മാറി, എന്നാൽ മാറാത്തതായി ഇപ്പോഴും ജയറാം പടിക്കലിനെയും ലക്ഷമണയെയും പുലിക്കോടനേയും പോലുള്ള പോലീസുകാരാണ്.
അടിയാന്തരാവസ്ഥ സമയത്ത് കേരളത്തിൽ പൗരാവകാശങ്ങൾ അട്ടി മറിച്ച ജയറാം പടിക്കലിന്റെയും പുലിക്കോടൻ നാരായണന്റെയും ലക്ഷ്മണയുടെയും പ്രേതങ്ങൾ പോലീസിനെ ഇനിയും വിട്ട് പോയിട്ടില്ലെന്നു തന്നെയാണ് കുറച്ചു ദിവസങ്ങളിലെ മഞ്ചേരിയിലെ പോലീസ് നടപടികൾ കാണിക്കുന്നത്...

ഭരണകൂടത്തിന്റെ അധികാരത്തിന്റെ മുഖമെന്ന് പറയുന്നത് കാക്കിയണിഞ്ഞ പോലീസാണ്. ഒരു പോലീസുക്കാരനും ചീഫ് സെക്രട്ടറിയും കൂടെ നിരത്തിൽ ഇറങ്ങി നിന്നാൽ സാധാരണക്കാരായ ജനം ആദരവ് കാണിക്കുക പോലീസുകാരനോടായിരിക്കും. യൂണിഫോമിന്റെ ശക്തിയാണത്, എകാധിപത്യത്തിലും സർവാധിപത്യത്തിലും പോലീസ് മർദ്ദനോപകരണമാവുമെന്നതിൽ തർക്കമില്ല.പക്ഷെ ജനാധിപത്യത്തിൽ പോലീസിന്റെ പ്രഥമവും പ്രധാനവുമായ ജോലി ജനങ്ങളുടെ അവകാശ സംരക്ഷണമായിരിക്കണം.

      രണ്ടു ദിവസം മുൻപാണ് മഞ്ചേരി ട്രാഫിക്ക് പോലീസ് യൂണിറ്റിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തിനു എതിരെ ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇട്ടത്, പോസ്റ്റ് ഇടുക മാത്രമല്ല,
മുഖ്യമന്ത്രിക്കും, ഡി ജി പി ക്കുമെല്ലാം പരാതിയും നൽകിയിരുന്നു.

വീടിന്റെ അടുക്കള ഭാഗത്തേ മതിൽ ഇടിഞ്ഞു തൊട്ടടുത്ത വീടിന്റെ അടുക്കള ഭാഗം തകർന്നതുമായി ബന്ധപ്പെട്ട് നഗര സഭയിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ   മഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്നും ഒരു കാൾ, സ്റ്റേഷൻ വരെ ഒന്ന് വരണമെന്നും ഒരു പെറ്റീഷ്യനെ കുറിച്ച് അന്വേഷിക്കാൻ വേണ്ടിയാണെന്നും പറഞ്ഞു. 11.30 ആയപ്പോൾ   ഞാൻ മഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തി, സ്റ്റേഷന്റെ മുന്നിൽ ബാരിക്കേട് വെച്ചിരിക്കുന്നു, അതിനിപ്പുറം ഒരു സ്ത്രീ അടക്കം 20 ലധികം ആളുകൾ യാതൊരു സാമൂഹിക അകലവും പാലിക്കാതെ കൂടി നിൽക്കുന്നു. ഞാൻ അവിടെ ഉണ്ടായിരുന്ന പോലീസുകാരനോട് വന്ന കാര്യം പറഞ്ഞപ്പോൾ ബാരിക്കേടിനുള്ളിൽ കയറാൻ പറയുകയും സ്റ്റേഷന് മുന്നിലെ ഷെഡ്‌ഡിലെ കസേരയിൽ ഇരിക്കാൻ പറയുകയും ചെയ്തു.
   കുറച്ചു കഴിഞ്ഞു ഒരു സീനിയർ സിവിൽ പോലീസ് ഓഫിസർ വന്നു അസഭ്യം പറയാൻ തുടങ്ങി, വിഷയം മറ്റൊന്നുമല്ല, ട്രാഫിക്ക് സ്റ്റേഷനിലെ പോലീസുക്കാരനു എതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയതും പോലീസിനെ വിമർശിച്ചു ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടതുമാണ് അദ്ദേഹത്തിന്റെ പ്രശ്നം. വല്ലാണ്ട് കയർത്തു സംസാരിച്ചപ്പോൾ എനിക്ക് എതിരെ പരാതി ഉണ്ടെങ്കിൽ അത് പറയുക എന്ന് പറഞ്ഞപ്പോൾ അകത്തേക്ക് പോയി ആരെയൊക്കെയോ ഫോണിൽ വിളിക്കുന്നത് കണ്ടു. കുറച്ചു കഴിഞ്ഞു വീണ്ടും എന്റെ അടുത്ത് വന്നു ചീത്ത വിളി, കുറച്ചു കൂടി കഴിഞ്ഞപ്പോൾ ഞാൻ ട്രാഫിക്ക് പോലീസുകാരന്റെ പേരറിയാൻ വിളിച്ചിരുന്ന മഞ്ഞ പറ്റ സ്വദേശിയായ സിവിൽ ഡിഫൻസ്‌ വളണ്ടിയർ സ്റ്റേഷനിൽ വരികയും  പോലീസ് ഉദ്യോഗസ്ഥൻ അയാളെ മാറ്റി നിർത്തി കുറച്ചു നേരം സംസാരിക്കുകയും ചെയ്തു. അതിനു ശേഷം ഒരു വെള്ള പേപ്പർ എടുത്തു നൽകി എന്തെല്ലാമോ പറഞ്ഞു കൊടുക്കുകയും സിവിൽ ഡിഫൻസ് വളണ്ടിയർ അത് എഴുതി നൽകുകയും ചെയ്തു. അത് കഴിഞ്ഞു വളണ്ടിയർ പോയി. കുറച്ചു കഴിഞ്ഞു വീണ്ടും ആ എഴുതിയ പേപ്പറുമായി വന്നു അതെന്നെ പൂട്ടാനുള്ളതാണെന്നും ആ വന്ന വളണ്ടിയറെ ഫോണിൽ വിളിച്ചു ഭീഷണിപെടുത്തി എന്നുള്ളതാണ് പരാതിയെന്നും പറഞ്ഞു. വീണ്ടും കുറെ തെറി. എനിക്ക് എതിരെ യാതൊരു പരാതിയുമില്ലാതെയാണ് അപ്പോൾ സ്റ്റേഷനിലേക്ക് എന്നെ വിളിച്ചു വരുത്തിയത്, എന്നിട്ട് ഞാൻ അത് ചോദ്യം ചെയ്തപ്പോൾ എന്റെ മുന്നിൽ വെച്ച് എനിക്ക് എതിരെ ഒരു വ്യാജ പരാതിക്കാരനെ ഉണ്ടാക്കുന്ന കാഴ്ച എനിക്ക് തന്നെ കാണാൻ സാധിച്ചു.(മറ്റൊന്നും വിചാരിക്കരുത്, തെറി എന്നാൽ അമ്മാതിരി തെറി ആയത് കൊണ്ട് മനഃപൂർവം എഴുതുന്നില്ല, ബന്ധപ്പെട്ടവർക്ക് നൽകിയ പരാതിയിൽ കൃത്യമായി എഴുതിയിട്ടുണ്ട് ).
ഇതിനിടയിൽ പരിചയക്കാരനായ ഒരു പോലീസ് സുഹൃത്ത് എന്റെ ഫോണിലേക്ക് വിളിച്ചു, ഞാൻ അയാളുമായി സംസാരിക്കുമ്പോൾ വീണ്ടും വന്നു തെറിയും ഭീഷണിപെടുത്തലും, എന്റെ ഫോൺ ആവശ്യപ്പെട്ടപ്പോൾ നോട്ടീസ് നൽകാതെ ഫോൺ തരാൻ സാധിക്കില്ല എന്ന് ഞാൻ പറഞ്ഞു. എന്നാൽ എന്റെ കൈ പിടിച്ചു തിരിച്ചു ബലമായി ഫോൺ വാങ്ങി, കൂടെ എന്റെ കഴുത്തിൽ ഉണ്ടായിരുന്ന ബ്ലു ട്ടൂത്ത് ഹെഡ് സെറ്റ് വലിച്ചു ഊരിയതിൽ അത് പൊട്ടുകയും ചെയ്തു.
ഈ സമയം ഞാൻ പരാതി നൽകിയ പോലീസുകാരൻ വരികയും എന്നോട് കയർത്തു സംസാരിച്ച പോലീസുകാരനുമായി കുറച്ചു നേരം സംസാരിക്കുകയും ചെയ്തിരുന്നു.
അല്പം കഴിഞ്ഞപ്പോൾ പെരും മഴ പെയ്യാൻ തുടങ്ങി, വീടിന്റെ അവസ്ഥ ആലോചിച്ചപ്പോൾ വീണ്ടും ഇടിഞ്ഞു പോകുമോ എന്ന ഭയത്താൽ വീട്ടിലേക്ക് വിളിക്കാൻ ഫോൺ ആവശ്യപ്പെട്ടപ്പോൾ വീണ്ടും ചീത്ത വിളി,
ഉച്ചക്ക് 2 മണിക്ക് ശേഷം മഞ്ചേരി ഇൻസ്‌പെക്ടർ വരികയും എന്നോട്
"  ഞാനും സുഹൃത്തുക്കളും എന്റെ വണ്ടിയിൽ കോവിഡ് പ്രോട്ടെകോൾ ലംഘിച്ചു കറങ്ങാൻ ഇറങ്ങിയത് ട്രാഫിക്ക് ഡ്യുട്ടിയിൽ ഉണ്ടായിരുന്ന പോലീസുക്കാരൻ ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് അയാൾക്ക് എതിരെ പരാതി നൽകിയത് എന്ന് പറഞ്ഞാൽ..?

ഞാൻ പറഞ്ഞു നിങ്ങൾക്ക് തെളിയിക്കാൻ ബുദ്ധിമുട്ട് ആവും, ഞാൻ സഞ്ചരിച്ച റോഡിലും വാഹന പരിശോധന നടന്ന ഭാഗത്തും  സി സി ടി വി ഉണ്ട് ...!

സിവിൽ ഡിഫൻസ്‌ അംഗത്തെ വിളിച്ചു ഭീഷണിപെടുത്തി എന്ന് പറഞ്ഞാൽ....?

അയാളുമായി സംസാരിച്ച കാൾ റെക്കോർഡിംഗ് കൈവശം ഉണ്ട്, രേഖാ മൂലം ആവശ്യപ്പെട്ടാൽ നൽകുവാൻ തയ്യാറാണ്.... "

എന്നാൽ നീ ഇപ്പൊ പൊക്കോ. രണ്ടു ദിവസം കഴിഞ്ഞു നോക്കിയിട്ട് കേസ് എടുത്തു വിളിക്കാം.

എന്റെ ഫോണും ഹെഡ് സെറ്റും തിരിച്ചു തന്നു എന്നെഴുതി വാങ്ങിയതിനു ശേഷം എന്നോട് പോവാൻ ആവശ്യപെടുകയും ചെയ്തു.
ആ സമയം ഏകദേശം 30 ൽ അധികം ആളുകൾ സ്റ്റേഷന്റെ മുറ്റത്ത് യാതൊരു സാമൂഹിക അകലവും പാലിക്കാതെ നിൽക്കുന്നുണ്ട്.കൂട്ടത്തിൽ രാവിലെ കണ്ട ആ സ്ത്രിയും ഉണ്ട്.(സ്റ്റേഷനിലെ സി സി ടി വി പരിശോധിച്ചാൽ ബോധ്യമാവും )

പിറ്റേ ദിവസം എന്റെ പെങ്ങൾക്കും കുടുംബത്തിനും എല്ലാം കോവിഡ് പോസ്റ്റീവ് ആയപ്പോൾ അവിടെ കുക്കിങ് ഗ്യാസ് തീർന്നു എന്ന് എന്റെ വീട്ടിൽ വിളിച്ചു അറിയിച്ചു, അത് പോലെ ഭക്ഷണ സാധനങ്ങളും വേണം, മുല കുടിക്കുന്ന കുഞ്ഞടക്കം മൂന്ന് കുട്ടികളാണ് പെങ്ങൾക്ക്, മഞ്ചേരിയിൽ നിന്നും പെങ്ങൾ താമസിക്കുന്ന പുൽപ്പറ്റയിൽ എത്തണം. ഞാൻ നേരെ മഞ്ചേരി പോലീസ് ഇൻസ്‌പെക്ടറേ വിളിച്ചു കാര്യം പറഞ്ഞു. അവർക്ക് ഭക്ഷണം പാചകം ചെയ്യാൻ കുക്കിങ് ഗ്യാസും ഭക്ഷണ സാധനങ്ങളും അത്യാവശ്യമാണെന്ന് അത് കൊണ്ട് കൊടുക്കാൻ അനുവദിക്കണമെന്ന് പറഞ്ഞപ്പോൾ മഞ്ചേരി നഗര സഭ വിട്ട് പുറത്ത് പോകാൻ പാടില്ല എന്നാണ്. പുറത്ത് പോയാൽ കേസെടുക്കും.
ഉടനെ മഞ്ചേരിയിലെ DYFI മേഖല കമ്മിറ്റി ഭാരവാഹിയായ റഹ്മാനെ വിളിച്ചു വിഷമം പറഞ്ഞു.10 മിനിട്ടിനുള്ളിൽ നിന്നെ ഒരാൾ വിളിക്കും, വിഷമിക്കണ്ട എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞു രഞ്ജിത്ത് ഒളമതിൽ എന്നൊരു ചെറുപ്പക്കാരൻ വീട്ടിൽ കാറുമായി വരികയും ഗ്യാസും സാധനങ്ങളും എല്ലാം പെങ്ങടെ വീട്ടിൽ എത്തിക്കുകയും ചെയ്തു. കൂടാതെ പെങ്ങൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണം എന്ന് പറഞ്ഞു പുൽപറ്റയിലെ  ഒരു DYFI സഖാവിന്റെ നമ്പറും കൊടുത്തു. കൊറോണ വന്നതിൽ ആകെ ഭയന്നു വിഷമിച്ചിരുന്ന അളിയനും പെങ്ങൾക്കും രഞ്ജിത്ത് സഖാവ് നൽകിയ ആത്മ വിശ്വാസം ചെറുതല്ല.ഒന്ന് ആലോചിച്ചു നോക്കു. DYFI ക്കാർ ഇല്ലെങ്കിൽ എന്റെ പെങ്ങളും കുടുംബവും അവിടെ കിടന്നു പട്ടിണി കിടക്കണം എന്നാണോ പോലീസ് പറയുന്നത്.പോലീസ് നൽകേണ്ട സർവീസും ആത്മ വിശ്വാസവുമാണ് മഞ്ചേരി DYFI ൽ നിന്ന് എന്റെ കുടുംബത്തിനു ലഭിച്ചത്.
  
കരുണാകരൻ മുഖ്യ മന്ത്രി ആയിരുന്ന 1983 ൽ SFI സംഘടിപ്പിച്ച പുൽപള്ളി മാർച്ചിന്റ മുദ്രാവാക്യം ഈ നിരോധനാജ്ഞ കാലത്ത് ഏറെ പ്രസക്തമാണ്. "നിരോധനാജ്ഞകളെന്തോ കുന്തം, ആരെ പേടിപ്പിക്കാനാ??. എന്ന മുദ്രാവാക്യം കേരളം ഏറ്റെടുത്തത് മറന്നു കാണില്ല,അന്നത്തെ പഴശ്ശി രാജ കോളേജ് ഭൂമി പ്രശ്നത്തിൽ പോലീസ് വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെടുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ ഒരു നേരിയ ഇല അനക്കം പോലും പോലീസിന്റെ അനുമതിയോടെ ആവണം എന്ന സ്ഥിതി വിശേഷം ഉണ്ടായ സാഹചര്യത്തിലാണ് SFI യുടെ ചുണക്കുട്ടികളായ സഖാക്കൾ വെല്ലുവിളിച്ചാണ് പുൽപള്ളി മാർച്ച്‌ നടത്തിയത്. ആ SFI യുടെ പിന്മുറക്കാരായ പിള്ളേരെയാണ് മഞ്ചേരി പോലീസ് രോഗികൾക്കുള്ള ഭക്ഷണവുമായി പോയതിനു ഭീഷണിപെടുത്തിയതും മർദിച്ചതും.RRT പാസ് ഉണ്ടായിട്ടും തടഞ്ഞു നിർത്തി ഉപദ്രവിച്ചതും.
കോവിഡ് പോസ്റ്റീവ് ആയ രോഗി ക്വാറൻറ്റയിൻ ഇരിക്കാൻ പോകുമ്പോൾ വാഹനം തടഞ്ഞു നിർത്തുക,വാഹനം ബലമായി സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ട് പോവുക,പൂറി മോനെ എന്ന് വിളിക്കുക. കൊറോണ രോഗികൾക്കുള്ള പൊതി ചോർ കൊണ്ട് പോയ DYFI വളണ്ടിയർമാരുടെ മുഖത്ത് അടിക്കുക.ഡോർ ഡെലിവറി ബോയിയുടെ വാഹനം പിടിച്ചെടുത്ത് ഫൈൻ അടച്ചു പോവാൻ പറയുക,ഇന്നലെയിതാ മലപ്പുറത്തു ഔദ്യോഗിക യോഗം കഴിഞ്ഞു എല്ലാ രേഖകളുമായി വീട്ടിലേക്ക് മടങ്ങുന്ന  KSRTC യിലെ ഒരു ഉദ്യോഗസ്ഥനെ വഴിയിൽ തടഞ്ഞു നിർത്തി വാഹനം പിടിച്ചെടുത്തു ഉപദ്രവിച്ചിരിക്കുന്നു.അത്യാവശ്യങ്ങൾക്ക് സത്യവാങ്ങ് മൂലവുമായി പുറത്തു ഇറങ്ങുന്ന പൊതു ജനത്തെ അസഭ്യം പറഞ്ഞും തല്ലിയും കേസെടുത്തും നടത്തുന്നത്  എന്തായാലും ഈ സർക്കാർ നയമല്ല എന്ന് പോലീസുകാർക്ക് തന്നെ കൃത്യമായി അറിയാവുന്നതാണ്.
തെറി വിളിക്കാനും കയ്യേറ്റം ചെയ്യാനും ആരും ആർക്കും അധികാരം നൽകിയിട്ടില്ല എന്നത് കാക്കിയിട്ട ഏമാൻമാർ ഒന്ന് മനസ്സിലാക്കുന്നത് നല്ലതാണ്,ഇത്തരം പ്രവൃത്തികൾ ഒരു വിഭാഗത്തിനു മാത്രം സംവരണം ചെയ്തിട്ടില്ല എന്നും മനസിലാക്കുക.

പോലീസിന്റെ നരനായാട്ടിനു ഒപ്പം നിൽക്കാൻ നീലയും വെള്ളയും അണിഞ്ഞ കുറെ സന്നദ്ധ പ്രവർത്തകരെന്ന  പേരിൽ കുറെ ഗുണ്ടകളുണ്ട് .മഞ്ചേരിയിലെ നീലയും വെള്ളയും യൂണിഫോമിട്ട സാമാന്തര പോലീസുകാരോടാണ്.
സന്നദ്ധ സേവനം എന്നത് ജനങ്ങളുടെ മേൽ  നിന്റെയൊക്കെ മുഷ്‌ക്ക് കാണിക്കാനുള്ളതല്ല, അങ്ങനെയോരു വിചാരം ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് തെരുവിൽ വെച്ച് തിരുത്തുന്ന സ്ഥിതി വിശേഷമുണ്ടാവും , ഒരു പോലീസുകാരനു കിട്ടുന്ന യാതൊരു പരിരക്ഷയും നിങ്ങൾക്കില്ല എന്നത് ഓർക്കുന്നത് നന്നായിരിക്കും.സമൂഹത്തിൽ നടക്കുന്ന ഏതക്രമവും ഒരു പരിധി വരെ ജനം സഹിക്കുകയുള്ളു. അത് കഴിഞ്ഞാൽ പ്രതികരിക്കും.!

പോലീസിന്റെ മോശം പെരുമാറ്റം ചോദ്യം ചെയ്തു മുഖ്യ മന്ത്രിക്ക് പരാതി നൽകിയത് വലിയ ഭീകര പ്രവർത്തനമായി കാണുന്ന നാട്ടിൽ എങ്ങനെയാണ് സുരക്ഷിത്വത്ത ബോധമുണ്ടാവുക....?

അനീതി ചോദ്യം ചെയ്തു 
സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഇടുന്നത് ഭീകര പ്രവർത്തനമായി കാണുന്ന നാട്ടിൽ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നു പറയുന്നത് എന്തടിസ്ഥാനത്തിലാണ്..?

പരാതിയില്ലാതെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഭീഷണിപെടുത്തുകയും പരാതിഎവിടെ എന്ന് ചോദിക്കുമ്പോ തന്റെ മുന്നിൽ വെച്ച് ഒരു വ്യാജ പരാതിക്കാരനെ സൃഷ്‌ടിക്കുവാനുള്ള ധൈര്യം പോലീസിന്  എവിടെ നിന്നാണ് കിട്ടിയത്..?
 
നിഷേധവും ദുരുപയോഗവുമാണ് അധികാരം എന്താണെന്ന് നമ്മെ ഓർമ്മപെടുത്തുന്നത്. മേലധികാരിയോട് ലീവിനപേക്ഷിക്കുമ്പോൾ ഇല്ല എന്നാണ് ഉത്തരമെങ്കിൽ അധികാരമെന്താണെന്ന് നമ്മൾ അറിയും.പോലീസിനെ വിമർശിക്കുന്നത് രാജ്യദ്രോഹമാണെന്ന് പറയുന്നത് അധികാരത്തിന്റെ ദുരുപയോഗമാണ്. ജനാധിപത്യത്തിൽ അധികാരം മാർഗമാണ്  ലക്ഷ്യമല്ല. ലക്ഷ്യം ജനങ്ങളുടെ ഉന്നമനവും പുരോഗതിയുമാണ്. പക്ഷെ അധികാരത്തിൽ അഭിരമിക്കുന്നവർക്ക് മാർഗ്ഗം തന്നെ ലക്ഷ്യമാവുന്നു. അതോടെ ഭരണകൂടം മലീമസമാവുന്നു.വായ്നാറ്റം  ഒരു രോഗമല്ലെന്നും രോഗ ലക്ഷണമാണെന്നും പറയാറുണ്ട്. ഇന്നിപ്പോൾ പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതു പക്ഷ സർക്കാരിന്റെ പോലീസിൽ നിന്നും ദുർഗന്ധം പുറത്തു വരുന്നുണ്ടെങ്കിൽ അത് ഒരു രോഗ ലക്ഷണമാണ്.അധികാരത്തിന്റെ അറിഞ്ഞോ അറിയാതെയോ ഭരണകൂടം ജീർണിക്കുന്ന രോഗത്തിന്റെ ലക്ഷണം.

പ്രിയപ്പെട്ട പോലീസുകാരോടാണ്,
ഈ ലോക്ക് ഡൌൺ കാലത്ത് നിങ്ങൾ ജനങ്ങളെ സേവിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക.
ഒരാളും കൊറോണ വരണമെന്ന് സ്വയം ആഗ്രഹിക്കുന്നവർ ഉണ്ടാവില്ല, പലവിധ പ്രശ്നങ്ങളുമായി അത്യാവശ്യമായി ഇറങ്ങുന്ന മനുഷ്യരുടെ മാനസികാവസ്ഥ പലതാണെന്ന ബോധ്യം നിങ്ങൾക്ക് വേണം.അവരുടെ നിസ്സഹായാവസ്ഥ നിങ്ങളുടെ അധികാര ബലം കാണിക്കാൻ ഉള്ള ഇടമല്ല.
റോഡിൽ ഇറങ്ങുന്നവർ എല്ലാം അനാവശ്യമായിട്ടാണ് ഇറങ്ങുന്നതെന്ന ചിന്തയിൽ നിങ്ങൾ കാര്യമായ മാറ്റം വരുത്തണം, അനാവശ്യമായി ഇറങ്ങുന്നവരുണ്ടെങ്കിൽ അവരെ "നിയമ പരമായി" നേരിടുകയും വേണം.

  1983ൽ പുൽപള്ളിയിൽ നടന്ന മാർച്ചിൽ അന്നത്തെ SFI സംസ്ഥാന പ്രസിഡന്റ് സഖാവ് സുരേഷ് കുറുപ്പ് പ്രസംഗിച്ച ഒരു ഭാഗം ഇവിടെ പറയാതെ പോവാൻ നിർവാഹമില്ല 
"മറ്റന്നാൾ പ്രഭാതം വിരിയുമെങ്കിൽ സൂര്യനുദ്ധിക്കുമെങ്കിൽ ഞങ്ങളിലൊന്ന് ജീവിച്ചിരിക്കുമെങ്കിൽ കരുണക്കാരന്റെ നിരോധനാജ്ഞ അറബി കടലിൽ വലിച്ചെറിഞ്ഞിരിക്കും.. പഴശ്ശി രാജയുടെ പോരാട്ട വീര്യം സിരകളിലാവഹിച്ച ഇന്ത്യൻ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സഖാക്കളാണ് പറയുന്നത് പ്രഖ്യാപിക്കുന്നത്, തടയാൻ ശേഷിയുള്ള കാക്കി സൈന്യം കരുണക്കാരന്റെ കൈവശമുണ്ടെങ്കിൽ നമുക്ക് നേരിൽ കാണാം."  പോലീസിനെ വെല്ലുവിളിച്ചു അവർ മാർച്ച്‌ നടത്തുകയും ചെയ്തു.ഇതോർമപെടുത്തലാണ്.അന്ന് സുരേഷ് കുറുപ്പ് നിരോധനാജ്ഞ ലംഘിച്ചു മാർച്ച്‌ നടത്തിയ പോലെ ഇവിടെ പൊതു ജനങ്ങൾ റോഡിൽ ഇറങ്ങാൻ വേണ്ടിയല്ല ഇതിവിടെ പറഞ്ഞത്.അന്നത്തെ സാഹചര്യമല്ല എന്ന് എല്ലാവർക്കും അറിയാവുന്നതുമാണ്.

അടിയന്തിരാവസ്ഥയില്‍1975 സെപ്റ്റംബർ 28നു ജനപ്രതിനിധി ആയിട്ടുകൂടി പോലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റു വാങ്ങുകയും തന്റെ ചോരപുരണ്ട ഷര്‍ട്ടുയര്‍ത്തിപ്പിടിച്ച് 1977 മാർച്ച്‌ 30 നു നിയമസഭയ്ക്കകത്ത് ക്ഷോഭിക്കുകയും ചെയ്ത പിണറായി വിജയന്‍ എന്ന യുവാവ് പില്‍ക്കാലത്ത്  പോലീസ് മന്ത്രിയായിരിക്കുമ്പോഴാണ് കേരളത്തില്‍ ഏറ്റവുമധികം പോലീസ് അതിക്രമങ്ങൾ നടക്കുന്നത് എന്നത് ഖേദകരം തന്നെ.

ആവശ്യമുള്ളപ്പോള്‍ മാത്രം ചരിത്രം എടുത്ത് വീശിയാല്‍ പോര,
ഇത്തരം അടിച്ചമര്‍ത്തലുകള്‍ തടയാന്‍,
പോലീസിനെ ഉടച്ചുവാര്‍ക്കാന്‍ വേണ്ടി സർക്കാർ 
ഇടപെടുക കൂടി വേണം.
ഈ സമയത്ത്  ഒരുപാട് മനുഷ്യര്‍  വീടുകളിൽ ഇപ്പോഴും നിശബ്ദ
സമരം തുടരുന്നുണ്ടെന്ന് സർക്കാർ മനസ്സിലാക്കണം .

             ✍️അജു കോലോത്ത്

(കുറച്ചു ലിങ്കുകൾ താഴെ ചേർക്കുന്നു.









ഇനിയുമുണ്ട്, മഞ്ചേരിയിലെ പോലീസിന്റെ നര നായാട്ടിനു എതിരെ പൊതു ജനം പ്രതികരിച്ചത് )👇 videos