മലപ്പുറം ജില്ലയിൽ നാളെ (30/05/2021) പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു.
മേയ് 29, 2021
മലപ്പുറം: ടെസ്റ്റ് പോസിറ്റീവിറ്റി കുറഞ്ഞ സാഹചര്യത്തിൽ മെയ് 30 മുതൽ മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കി ലോക്ഡൗൺ മാത്രമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ ഞായറാഴ്ച്ച കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത് പിൻവലിച്ചതായി ദുരന്ത നിവാരണ കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ നാളെ മുതൽ ജൂൺ 9 വരെ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരും.
ഉത്തരവ് 👇


