ആദ്യഘട്ടം: ഇളകാതെ മലപ്പുറം; ജലീൽ പിന്നിൽ, തിരൂരങ്ങാടിയിൽ അട്ടിമറി സൂചന


മലപ്പുറം: ആദ്യഘട്ട ഫല സൂചനകൾ പുറത്തുവരു​മ്പോൾ മലപ്പുറം ജില്ലയിൽ ഇളക്കം തട്ടാതെ യു.ഡി.എഫ്​. എൽ.ഡി.എഫ്​ സിറ്റിങ്​ സീറ്റായ തവനൂരിൽ കെ.ടി ജലീലിനെ പിന്നിലാക്കി ഫിറോസ്​ കുന്നംപറമ്പിൽ ആദ്യഘട്ടം മുതൽ ​ മുന്നിലാണ്​. തിരൂരങ്ങാടിയിൽ യു.ഡി.എഫ്​ സ്ഥാനാർഥിയും മുസ്​ലിംലീഗ്​ മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ.പി.എ മജീദിനെ ​െഞട്ടിച്ച്​ എൽ.ഡി.എഫ്​ സ്വതന്ത്രൻ നിയാസ്​ പുളിക്കലകത്ത്​ ലീഡ്​ ചെയ്യുകയാണ്​.

നിലമ്പൂരിൽ എൽ.ഡി.എഫ്​ സിറ്റിങ്​ എം.എൽ.എ പി.വി അൻവറിനെ പിന്നിലാക്കി അന്തരിച്ച യു.ഡി.എഫ്​ സ്ഥാനാർഥി വി.വി പ്രകാശ്​ ലീഡ്​ ചെയ്യുകയാണ്​.

എൽ.ഡി.എഫ്​ സിറ്റിങ്​ താനൂരിൽ എൽ.ഡി.എഫ്​ സ്വതന്ത്രൻ വി.അബ്​ദുറഹ്​മാനെ പിന്നിലാക്കി യൂത്ത്​ ലീഗ്​ സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്​ മുന്നിലാണ്​. ലീഗ്​ കോട്ടയായ കൊണ്ടോട്ടിയിൽ ഇടതുസ്വതന്ത്രൻ കെ.പി സുലൈമാൻ ഹാജി ലീഡ്​ ചെയ്യുന്നുണ്ടെങ്കിലും അവസാന ഘട്ടത്തിൽ മുന്നിൽ കയറാമെന്നാണ്​ യു.ഡി.എഫ്​ പ്രതീക്ഷ.മറ്റുമണ്ഡലങ്ങളിലെല്ലാം യു.ഡി.എഫ്​ മുന്നേറ്റം തുടരുകയാണ്​.