ജനവിധി അറിഞ്ഞു; മലപ്പുറം ജില്ലയിൽ 12 സീറ്റുകളില്‍ യു.ഡി.എഫ്, 4 സീറ്റുകള്‍ എല്‍.ഡി.എഫിന്; സമഗ്രചിത്രം ഇങ്ങനെ


മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന പൊതു തെരഞ്ഞെടുപ്പിന്റെയും മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിന്റെയും ജനവിധി യു.ഡി.എഫിന് അനുകൂലം. മലപ്പുറം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് നിലനിര്‍ത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ ലീഡ് ചെയ്ത് യു.ഡി.എഫും നാല് സീറ്റുകളില്‍ എല്‍.ഡി.എഫും വിജയിച്ചു.

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ അബ്ദുസ്സമദ് സമദാനി 1,14,615 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട്, കൊണ്ടോട്ടി, കോട്ടക്കല്‍, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര, വണ്ടൂര്‍ മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. നിലമ്പൂര്‍, പൊന്നാനി, താനൂര്‍, തവനൂര്‍ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളും വിജയം നേടി.

പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ എട്ടോടു കൂടിയാണ് ജില്ലയില്‍ പ്രത്യേകം സജ്ജമാക്കിയ 14  കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങി. 14 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ 90 കൗണ്ടിങ് ഹാളുകളിലായി 742 ടേബിളുകളിലായിരുന്നു വോട്ടെണ്ണല്‍. 62 ഇ.വി.എം കൗണ്ടിങ് ഹാളും 28 പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ഹാളുകളുമാണുണ്ടായിരുന്നത്. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് 160 ടേബിളുകളും  വോട്ടിങ് യന്ത്രത്തിലെ വോട്ടുകളെണ്ണുന്നതിന് 566 ടേബിളുകളുമാണ് ജില്ലയിലാകെ സജ്ജമാക്കിയിരുന്നത്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ കലക്ടറേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിലും എണ്ണി തിട്ടപ്പെടുത്തി.

കോവിഡ് പരിശോധനയ്ക്ക് ശേഷം വൈറസ്ബാധയില്ലെന്ന് ഉറപ്പാക്കിയ ജീവനക്കാരെയും കൗണ്ടിങ് ഏജന്റുമാരെയും മാധ്യമപ്രവര്‍ത്തകരെയും മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് പുറത്ത് ആള്‍ക്കൂട്ടങ്ങളോ പ്രകടനങ്ങളോ അനുവദിച്ചിരുന്നില്ല.  ഹാളിനുള്ളില്‍ സി.സി.ടി.വി, ക്യാമറയുള്‍പ്പടെയുള്ള നിരീക്ഷണ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.

സ്ഥാനാര്‍ത്ഥികളുടെ മുന്നണി, വോട്ട്, ലീഡ് എന്നിവ ചുവടെ

 


മലപ്പുറം ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥികള്‍


1.അബ്ദുസ്സമദ് സമദാനി (യു.ഡി.എഫ്)-5,38,248

ഭൂരിപക്ഷം- 1,14,615

2.വിപി സാനു (എല്‍.ഡി.എഫ്)- 4,23,633

3.എ.പി അബ്ദുള്ളക്കുട്ടി (എന്‍.ഡി.എ)-68,935

4.ഡോ.തസ്ലിം റഹ്‌മാനി (എസ്.ഡി.പി.ഐ)-46,758

5.യൂനുസ് സലിം (സ്വതന്ത്രന്‍)-7,044

6.അഡ്വ. സയ്യിദ് സാദിഖലി തങ്ങള്‍ (സ്വതന്ത്രന്‍)-10,479


നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം, ലഭിച്ച വോട്ട്, ഭൂരിപക്ഷം


1.കൊണ്ടോട്ടി

1. ടി.വി. ഇബ്രാഹിം (ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്)- 80,597

ഭൂരിപക്ഷം: 17,713

2. സുലൈമാന്‍ ഹാജി (എല്‍.ഡി.എഫ് )-62,884

3. ഷീബ ഉണ്ണികൃഷ്ണന്‍ (എന്‍.ഡി.എ)-10,723

2.ഏറനാട്

1. പി.കെ. ബഷീര്‍ (യു.ഡി.എഫ്)-78,076

ഭൂരിപക്ഷം: 22,546

2.കെ.ടി. അബ്ദുറഹ്‌മാന്‍ (എല്‍.ഡി.എഫ്.)-55,530

3.അഡ്വ. സി. ദിനേശ് (എന്‍.ഡി.എ)- 6,683

3.നിലമ്പൂര്‍

1. പി.വി. അന്‍വര്‍ (എല്‍.ഡി.എഫ്)- 81,227

ഭൂരിപക്ഷം-2,700

2. അഡ്വ. വി.വി. പ്രകാശ് (യു.ഡി.എഫ്)-78,527

3. അഡ്വ. ടി.കെ. അശോക് കുമാര്‍ (എന്‍.ഡി.എ)-8,595

4.വണ്ടൂര്‍

1. എ.പി. അനില്‍ കുമാര്‍  (യു.ഡി.എഫ്)- 87,415

ഭൂരിപക്ഷം- 15,563

2. മിഥുന. പി (എല്‍.ഡി.എഫ്)- 71,852

3. ഡോ. പി.സി. വിജയന്‍ (എന്‍.ഡി.എ)-7,057

5. മഞ്ചേരി

1. അഡ്വ. യു.എ. ലത്തീഫ് (യു.ഡി.എഫ്)-78,836

ഭൂരിപക്ഷം- 14,573

2. നാസര്‍ ഡിബോണ (എല്‍.ഡി.എഫ്)-64,263

3. പി.ആര്‍ രശ്മില്‍ നാഥ് (എന്‍.ഡി.എ)-11,350

6. പെരിന്തല്‍മണ്ണ

1. നജീബ് കാന്തപുരം (യു.ഡി.എഫ്)- 76,530

2. മുഹമ്മദ് മുസ്തഫ. കെ.പി (എല്‍.ഡി.എഫ്)-76492

ഭൂരിപക്ഷം- 38

 3.  സുചിത്ര (എന്‍.ഡി.എ)-8021

7.മങ്കട

1. മഞ്ഞളാംകുഴി അലി (യു.ഡി.എഫ്)-83,231

ഭൂരിപക്ഷം-6,246

2. അഡ്വ. ടി.കെ. റഷീദലി (എല്‍.ഡി.എഫ്)-76,985

3. സജേഷ് എളയില്‍ (എന്‍.ഡി.എ)-6,641

8. മലപ്പുറം

1. പി. ഉബൈദുള്ള (യു.ഡി.എഫ്)-93,166

ഭൂരിപക്ഷം:35,208

2. പാലോളി അബ്ദുറഹ്‌മാന്‍ (എല്‍.ഡി.എഫ്)-57,958

3. അരീക്കാട് സേതുമാധവന്‍ (എന്‍.ഡി.എ)- 5,883

9. വേങ്ങര

1. പി.കെ. കുഞ്ഞാലിക്കുട്ടി (യു.ഡി.എഫ്)-70,193

ഭൂരിപക്ഷം: 30,522

 2. പി. ജിജി (എല്‍.ഡി.എഫ് ) -39,671

3. പ്രേമന്‍ മാസ്റ്റര്‍ (എന്‍.ഡി.എ)-5,938

10.വള്ളിക്കുന്ന്

1.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ (യു.ഡി.എഫ്)- 71,823

ഭൂരിപക്ഷം: 14,116

2.പ്രൊഫ. എ.പി. അബ്ദുള്‍ വഹാബ് (എല്‍.ഡി.എഫ്)- 57, 707

3.പീതാംബരന്‍ പാലാട്ട് ( എന്‍.ഡി.എ)- 19, 853

11. തിരൂരങ്ങാടി

1. കെ.പി.എ മജീദ് (യു.ഡി.എഫ്)-73,499

ഭൂരിപക്ഷം: 9,578

2. നിയാസ് പുളിക്കലകത്ത് (എല്‍.ഡി.എഫ്)-63,921

 3. കള്ളിയത്ത് സത്താര്‍ ഹാജി (എന്‍.ഡി.എ)-8,314

12.താനൂര്‍

1. വി. അബ്ദുറഹിമാന്‍ (എല്‍.ഡി.എഫ്)-70,704

ഭൂരിപക്ഷം-985

2.പി.കെ. ഫിറോസ് (യു.ഡി.എഫ്)-69,719

3. കെ. നാരായണന്‍ മാസ്റ്റര്‍ (എന്‍.ഡി.എ)-10,590

13.തിരൂര്‍

1.കുറുക്കോളി മൊയ്തീന്‍ (യു.ഡി.എഫ്)-82, 314

ഭൂരിപക്ഷം- 7,214

2.അഡ്വ. ഗഫൂര്‍. പി. ലില്ലീസ് (എല്‍.ഡി.എഫ്)- 75,100

3. ഡോ. അബ്ദുള്‍ സലാം. എം (എന്‍.ഡി.എ)-9,097

14.കോട്ടക്കല്‍

1. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ (യു.ഡി.എഫ്)-81,700

ഭൂരിപക്ഷം: 16,588

2.എന്‍.എ മുഹമ്മദ്കുട്ടി (എല്‍.ഡി.എഫ്)-65,112

4. പി.പി ഗണേഷന്‍ (എന്‍.ഡി.എ)- 10,796

15.തവനൂര്‍

1. ഡോ. കെ.ടി. ജലീല്‍ (എല്‍.ഡി എഫ് )-70,358

ഭൂരിപക്ഷം-2,564

2. ഫിറോസ് കുന്നംപറമ്പില്‍ (യു.ഡി.എഫ്)- 67,794

3. രമേഷ് കോട്ടയപ്പുറത്ത് (ഭാരത് ധര്‍മ്മ ജന സേന)-9,914

 16. പൊന്നാനി

1. പി. നന്ദകുമാര്‍ (എല്‍.ഡി.എഫ്)- 74,668

ഭൂരിപക്ഷം-17,043

2. അഡ്വ. എ.എം. രോഹിത് (യു.ഡി.എഫ്)- 57,625

3. സുബ്രഹ്‌മണ്യന്‍ ചുങ്കപ്പള്ളി ( ഭാരത് ധര്‍മ ജനസേന)- 7,419