ആഘോഷങ്ങളും കൂടിച്ചേരലുകളും അനുവദിക്കില്ല, നാളെ കടുത്ത നിയന്ത്രണം

തി


രുവനന്തപുരം: വോട്ടെണ്ണല്‍ ദിനമായ നാളെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലുള്ള കൂടിച്ചേരലുകളും ആഘോഷവും അനുവദിക്കില്ല. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ചുമതലപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കു. മതിയായ സുരക്ഷ ഉറപ്പാക്കാന്‍ പോലീസിനെ വിന്യസിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ആളുകള്‍ കൂട്ടം കൂടരുത്.

ആഹ്‌ളാദ പ്രകടനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കൂട്ടം ചേര്‍ന്നുള്ള പ്രതികരണമെടുപ്പ് ഒഴിവാക്കാന്‍ മാധ്യമങ്ങളും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.