മലപ്പുറം ജില്ലയിൽ ആരാധനാലയങ്ങളില്‍ നിയന്ത്രണം; അഞ്ചില്‍ കൂടുതല്‍ പേര്‍ ചടങ്ങുകളില്‍ പങ്കെടുക്കരുത്
ഏപ്രിൽ 23, 2021
മലപ്പുറ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ നിയന്ത്രണം. ചടങ്ങുകൾ ഉൾപ്പെടെ ആരാധനാലയങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.ഇന്ന് അഞ്ച് മുതല്‍ നിയന്ത്രണം നിലവില്‍ വരും. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ തുടരും.
ജില്ലയിലെ മത നേതാക്കളുടെയും എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവരുടെയും സംയുക്ത ഓണ്‍ലൈന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. അനിശ്ചിത കാലത്തേക്കാണ് നിയന്ത്രണം.
പതിനാറ് പഞ്ചയത്തുകളിൽ കൂടി ഇന്ന് രാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നന്നംമുക്ക്,മുതുവല്ലൂർ , ചേലേമ്പ്ര , വാഴയൂർ,തിരുനാവായ ,പോത്തുകല്ല് , ഒതുക്കുങ്ങൽ ,താനാളൂർ , നന്നമ്പ്ര ,ഊരകം , വണ്ടൂർ ,പുൽപ്പറ്റ ,വെളിയംകോട് ,ആലംകോട് ,വെട്ടം ,പെരുവള്ളൂർ . എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ടെസ്റ്റ് പോസിറ്റിവിറ്റി മുപ്പത് ശതമാനത്തിനു മേലെ ഉള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ജില്ലയിലെ ഏഴു പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

