റംസാൻ പുണ്യ രക്തദാന ക്യാമ്പ്" എടപ്പാൾ ഹോസ്പിറ്റൽസ് ബ്ലഡ് ബാങ്കിൽ നടന്നു


എടപ്പാൾ: ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറത്തിന്റെ "റംസാൻ പുണ്യ രക്തദാന ക്യാമ്പ്" ഏപ്രിൽ 23 വെള്ളിയാഴ്ച എടപ്പാൾ ഹോസ്പിറ്റൽസ് ബ്ലഡ് ബാങ്കിൽ വെച്ച് നടന്നു.

റംസാൻ മാസത്തിൽ വർദ്ധിച്ചു വരുന്ന കോവിഡ് മഹാമാരി രക്തദാന രംഗത്ത് ഉണ്ടാക്കുന്ന ബ്ലഡ് ബാങ്കുകളിലെ രക്തക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയാണു ബിഡികെ പൊന്നാനി താലൂക്ക് കമ്മിറ്റി എടപ്പാൾ ഹോസ്പിറ്റൽസ് ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നോമ്പ് തുറന്നതിന് ശേഷം ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ 20 പേർ രജിസ്റ്റർ ചെയ്യുകയും 17 പേർ രക്തദാനം നിർവഹിക്കുകയും ചെയ്തു.

നൗഷാദ് അയങ്കലം, അലി ചേക്കോട്, ഹിജാസ് മാറഞ്ചേരി, അലിമോൻ പൂക്കരത്തറ, ഹഫ്സൽ കോലത്ത്, ഫാസിൽ വെളിയങ്കോട്, മനാഫ് പൊന്നാനി, സുജിത് പൊൽപ്പാക്കര, രഞ്ജിത്ത് കണ്ടനകം എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു.