മലപ്പുറം വളാഞ്ചേരിയിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ; കാണാതായ 21 കാരിയുടേതെന്ന് സംശയം


മലപ്പുറം:  വളാഞ്ചേരിക്ക് സമീപം ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കണ്ടെത്തി.കഞ്ഞിപ്പുര ചോറ്റൂരിലാണ് സംഭവം.പ്രദേശത്ത് നിന്നും 40 ദിവസം മുമ്പ് കാണാതായ 21കാരിയെന്ന് സംശയത്തിലാണ് നാട്ടുകാരും പൊലീസും.അതേ സമയം കേസില്‍ ഒരാള്‍ കസ്റ്റഡിയിലായതാണ്  വിവരം.

കിഴക്കപറമ്പാട്ട് കബീറിന്‍റെ മകള്‍ സുബീറ ഫര്‍ഹത്തിനെയാണ് മാര്‍ച്ച് 10 മുതല്‍ കാണാതായത്.സംഭവത്തെ തുടര്‍ന്ന് തിരൂര്‍ ഡിവൈ.എസ്.പി സുരേഷ് ബാബുവിന്‍റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.ചൊവ്വാഴ്ച വൈകുന്നരമാണ് കാണാതായ സുബീറ ഫര്‍ഹത്തിന്‍റെ വീടിന് 300 മീറ്ററോളം അകലെയായി കുഴിച്ചിട്ട നിലയില്‍ മൃതദേഹം കാണുന്നത്.