ആരാധനാലയങ്ങളിൽ 5 പേർ മാത്രമെന്ന തീരുമാനം, തിങ്കളാഴ്ചയിലെ സർവ കക്ഷി യോഗത്തിന് ശേഷമെന്ന് കളക്ടർ
ഏപ്രിൽ 23, 2021
മലപ്പുറം: ജില്ലയിലെ ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത് എന്ന് 23.04.2021 ന് ഉത്തരവ് ഇറക്കിയിരുന്നു. മതനേതാക്കളുമായി മുൻപ് നടന്ന യോഗത്തിലും, പിന്നീട് ഫോണിലൂടെയും, ജനപ്രതിനിധികളുമായി ഓൺലൈൻ മീറ്റിംഗിലൂടെയും സംസാരിച്ചതിന് ശേഷം മലപ്പുറത്തെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. പുന:പരിശോധിക്കണമെന്ന് വിവിധ മതനേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാനതലത്തിൽ തിങ്കളാഴ്ച്ച നടക്കുന്ന സർവകക്ഷി യോഗത്തിൽ തീരുമാനമെടുക്കുന്നതാണെന്ന് ബഹു. മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആയതിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതാണെന്ന് കലക്റ്റർ അറിയിച്ചു.

