മാസ്ക് ധരിച്ചിച്ചില്ലെങ്കില്‍ കര്‍ശന നടപടി; കേരളത്തിന് മൂന്നാഴ്ച നിര്‍ണായകം


പൊതുസ്ഥലത്ത് മാസ്ക് ധരിച്ചിച്ചില്ലെങ്കില്‍ കര്‍ശനനടപടി. പ്രാഥമിക മുന്‍കരുതലുകള്‍ ശക്തിപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. 45 കഴിഞ്ഞവര്‍ ഉടന്‍ വാക്സീന്‍ എടുക്കണം, മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഇതര സംസ്ഥാനക്കാര്‍ ഏഴു ദിവസത്തിനകം മടങ്ങിയാല്‍ ക്വാറന്‍റീന്‍ വേണ്ട. കൂടുതല്‍ ദിവസമുണ്ടെങ്കില്‍ ക്വാറന്റീന്‍, എട്ടാം ദിവസം ആര്‍ടിപിസിആര്‍ നടത്തണം. കോവിഡിന്‍റെ രണ്ടാം തരംഗം കാണക്കിലെടുത്തു തമിഴ്നാട്  കടുത്ത  നിയന്ത്രങ്ങൾ  ഏർപ്പെടുത്തി. ശനിയാഴ്ച  മുതൽ  മതപരമായ ഒത്തു ചേരലുകളും  ആഘോഷങ്ങളും  നിരോധിച്ചു.

തിയേറ്റർ, മാളുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ  പച്ചക്കറി  കടകൾ  തുടങ്ങിയവകളിൽ പ്രവേശനം  50 ശതമാനം  ആയി  വെട്ടിച്ചുരുക്കി. എല്ലാത്തരം  വ്യാപാര സ്ഥാപനങ്ങളും  രാത്രി  11 വരെ മാത്രമേ  പ്രവർത്തിക്കാൻ  അനുവദിക്കൂ. വിവാഹത്തിന് 100ഉം  മരണാന്തര  ചടങ്ങുകൾക്ക്  50 ആളുകൾക്ക്  പങ്കെടുക്കാം.  ഇന്നലെ  സംസ്ഥാനത്തു  3986 പേർക്കാണ്  കോവിഡ്  സ്ഥിരീകരിച്ചത്.