റംസാൻ പുണ്യ രക്തദാനത്തിൽ ഹൃദയത്തിൽ നിന്നും നിറസ്നേഹദാനമാക്കി ബി ഡി കെ പെരിന്തൽമണ്ണക്കൊപ്പം യുവ ഹൃദയങ്ങൾ


പെരിന്തൽമണ്ണ : റംസാൻ മാസവും കോവിഡ് മഹാമാരിയുടെ ആശങ്കയും പ്രതിരോധ വാക്സിനേഷനുമെല്ലാം ഒന്നിച്ചു വന്നപ്പോൾ വരാനിരിക്കുന്ന രക്ത ദൗർലഭ്യം മുൻകൂട്ടി കണ്ട് ബ്ലഡ് ഡോണേഴ്സ് കേരളയുടെ നേതൃത്ത്വത്തിൽ എങ്ങും നടന്നുകൊണ്ടിരിക്കുന്ന റംസാൻ പുണ്യ രക്തദാന ക്യാമ്പയിന്റെ ഭാഗമായി പെരിന്തൽമണ്ണ കിംസ് അൽഷിഫ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നോമ്പുതുറക്കു ശേഷം 7 .30 മുതൽ തുടങ്ങിയ ക്യാമ്പാണ് രാത്രി 1 മണി വരെ നീണ്ടു നിന്നത്.

കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് ബി ഡി കെ കോഡിനേറ്റർമാരും ബ്ലഡ് ബാങ്ക് ജീവനക്കാരും വാക്സിനേഷനു മുമ്പ് രക്തദാനമെന്ന ചലഞ്ച് ഏറ്റെടുത്തു വന്ന  രക്തദാതാക്കളും ഒരുമിച്ചപ്പോൾ 82 റജിസ്ട്രേഷനോടെ 72 പേരുടെ രക്തമാണ് നല്കാനായത് , ബ്ലഡ് ബാങ്ക് ഇൻ ചാർജ്ജുകളായ  ഫാറൂഖ്, സ്നേഹ, രാഹുൽ തുടങ്ങിയവരുടെ സഹകരണവും ബി ഡി കെ പെരിന്തൽമണ്ണ താലൂക്ക് അംഗങ്ങളായ വാസുദേവൻ ,ബിപിൻ ,ജയൻ,ഷെഫീഖ്,ഗിരീഷ്ഷമീർ ,ശിഹാബ്,വിശ്വൻമുസമ്മിൽ ,ഷൈരാജ്,ഫാസിൽ,അർഷാദ്,സുഹൈൽ തുടങ്ങിയവരുടെ നേതൃത്ത്വത്തിലുമായിരുന്നു ക്യാമ്പ് .