ഇൻഹൗസ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.


കോട്ടക്കൽ : ബ്ലഡ്‌ ഡോണേഴ്സ് കേരള മലപ്പുറം തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ അൽമാസ് ഹോസ്പിറ്റൽ ബ്ലഡ്‌ ബാങ്കിൽ ഇൻഹൗസ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിൽ 19 പേർ സന്നദ്ധ രക്‌തദാനം നിർവ്വഹിച്ചു. അൽമാസ് ബ്ലഡ്‌ബാങ്ക് ഇൻചാർജ് മൂസക്കുട്ടി, ഹംസ, ബി ഡി കെ തിരൂരങ്ങാടി താലൂക്ക് പ്രസിഡന്റ് അജ്മല്‍ വലിയോറ, സെക്രട്ടറി ജുനൈദ് പി കെ, ട്രെഷറർ ഷിബു വേങ്ങര, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സനൂപ് കോട്ടക്കൽ,    അഫ്സല്‍ മൂന്നിയൂർ, ഉനൈസ് സ്വാഗതമാട്, മുനീർ പുതുപ്പറമ്പ്, സൽമാൻ വലിയോറ, വലീദ് വേങ്ങര, വുമൺസ് വിംഗ് അംഗങ്ങളായ നിരഞ്ജന, ഫലൂല, ഷഹ്മ,സഫ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.