അന്താരാഷ്ട്ര വനിതാദിനത്തിൽ രക്തദാനചരിത്രമെഴുതി ബ്ലഡ് ഡോണേഴ്സ് കേരള


കോട്ടക്കൽ : മാർച്ച്‌ 8ന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ ബ്ലഡ്‌ ഡോണേഴ്സ് കേരള തിരൂരങ്ങാടി താലൂക്ക് വുമൺസ് വിങ്ങിന്റെയും,തിരൂരങ്ങാടി PSMO കോളേജ് NSS യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. 45 പേര് രെജിസ്റ്റർ ചെയ്ത ക്യാമ്പിൽ 16 വനിതകളടക്കം 28 പേർ രക്തം ദാനം ചെയ്തു.



ക്യാമ്പിന് വുമൺസ് വിംഗ് കോർഡിനേറ്റർമാരായ ശരണ്യ,ശിൽപ്പ,ഷഹാന ശർത്തു , ഫലൂല, ഫാത്തിമ ഷഹാന, ഫാത്തിമ സുബ്ന,മുൻസില ബിൻസി, ഹരിത,സുമയ്യ,അസ്ന, ഫാത്തിമ തസ്നി..ബി ഡി കെ തിരൂരങ്ങാടി താലൂക്ക് കോർഡിനേറ്റർമാരായ രഞ്ജിത്ത് താനൂർ,യുസഫ് അലി പുതുപ്പറമ്പ്, റഹീം വേങ്ങര, അജ്മൽ വലിയോറ,ബുഷൈർ ചാപ്പനങ്ങാടി, മുനീർ, ജുനൈദ് പി കെ, സനൂപ്, വിഷ്ണുരാജ് കോട്ടക്കൽ, അസ്‌ലം, അഫ്സൽ മൂന്നിയൂർ, ബ്ലഡ്‌ ബാങ്ക് ഇൻചാർജ് മൂസക്കുട്ടി, ഹംസ തുടങ്ങിയവർ നേതൃത്വം നൽകി.