മുന്നേറുന്ന മലപ്പുറം; പി.ആര്‍.ഡിയുടെ വീഡിയോ വാഹന പര്യടനത്തിന് ജില്ലയില്‍ തുടക്കം


മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ കൈവരിച്ച നേട്ടങ്ങള്‍ അനാവരണം ചെയ്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പ് സംഘടിപ്പിക്കുന്ന വികസന വിഡിയോ വാഹന പര്യടനം ജില്ലയില്‍ ആരംഭിച്ചു. പൊന്നാനിയില്‍ നിന്നാരംഭിച്ച മൊബൈല്‍ വാഹന പര്യടനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ഈ മാസം 20 വരെ വിഡിയോ പ്രദര്‍ശിപ്പിക്കും. ജില്ലയില്‍ രണ്ട് മൊബൈല്‍ വാഹനങ്ങളാണ് പര്യടനം നടത്തുന്നത്.


മലപ്പുറം ജില്ലയുടെ സമസ്ത മേഖലകളിലും സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും കോര്‍ത്തിണക്കിയ തെരഞ്ഞെടുത്ത 20 ലധികം ചെറുവീഡിയോകളാണ് പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പര്യടനം.