കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ പരിശീലനം ഉദ്ഘാടനം ചെയ്തു


മലപ്പുറം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ അക്കാദമി  കോട്ടപ്പടി സ്റ്റേഡിയത്തില്‍ 2009, 2010 വര്‍ഷത്തില്‍ ജനിച്ച കുട്ടികള്‍ക്കായി നടത്തുന്ന പരിശീലനത്തിന്റെയും  കിഡ്‌സ്  നഴ്‌സറിയുടെയും മുതിര്‍ന്നവര്‍ക്കുള്ള സ്വയം പരിശീലന പരിപാടിയുടെയും ഉദ്ഘാടനം  ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍  പ്രസിഡന്റ്  എ.ശ്രീകുമാര്‍ അധ്യക്ഷനായി. മലപ്പുറം  നഗരസഭ  ചെയര്‍മാന്‍  മുജീബ് കാടേരി മുഖ്യാതിഥിയായി.