യുവ ആശയങ്ങൾ പങ്കുവെച്ച് 'സ്പീക്ക് യങ്'; ജില്ലാതല ഉദ്ഘാടനം സ്പീക്കർ നിർവഹിച്ചു
ഫെബ്രുവരി 13, 2021
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പൊന്നാനി പുളിക്കക്കടവ് വള്ളംകളി പവലിയനിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിച്ചു.
തവനൂർ മണ്ഡല തല പരിപാടി നരിപ്പറമ്പ് താജ് പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി ജലീൽ മുഖ്യാതിഥിയായി. സ്പീക്ക് യങ് പരിപാടിയിലൂടെ യുവാക്കളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും സർക്കാർ മുഖവിലക്കെടുക്കുകയും ചെയ്യുമെന്നും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയാണെന്നും മന്ത്രി പറഞ്ഞു.
