കരിപ്പൂർ വഴി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി
ഫെബ്രുവരി 15, 2021
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി. 47 ലക്ഷം രൂപ വിലമതിക്കുന്ന 976 ഗ്രാം സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത്.
ഫ്‌ളൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റഹ്‌മാനാണ് സ്വർണം മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായത്. ദുബായിലേക്ക് കടത്താൻ ശ്രമിച്ച 7.79 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി.
കാസർകോട് സ്വദേശി ഷെരീഫിന്റെ പക്കൽ നിന്നാണ് പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടിഎ കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണ്ണവും, കറൻസിയും പിടികൂടിയത്.

