റിലീസ് ചെയ്ത് രണ്ടു മണിക്കൂറിന് ശേഷം ദൃശ്യത്തിന്റെ പതിപ്പ് ടെലിഗ്രാമിൽ
ഫെബ്രുവരി 19, 2021
പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം– 2. ഇന്നലെ രാത്രി ഒടിടി റിലീസിന് രണ്ടുമണിക്കൂറിനുശേഷം ചിത്രത്തിന്റെ പതിപ്പ് ടെലിഗ്രാമില്‍ എത്തി.
ഒടിടിയിൽ റിലീസ് ചെയ്യുന്ന ആദ്യ സൂപ്പർ താര ചിത്രമാണ് ദൃശ്യം– 2. എന്നാൽ ചിത്രത്തിന്റെ പതിപ്പ് ചോർന്നതിനെകുറിച്ച് നിർമാതാക്കളുടെ ഭാഗത്ത് ഇതിൽ ഒദ്യോഗിക പ്രതികരണം ഇതുവരെയും ഉണ്ടായിട്ടില്ല.
ദൃശ്യം ആദ്യ ഭാഗം ഏറെ ശ്രദ്ധ നേടിയിരുന്നു. കോവിഡിനിടയിൽ ചിത്രീകരണം പൂർത്തിയാക്കി, പിന്നീട് ഒ ടി ടി റിലീസ് തീരുമാനിക്കുകയായിരുന്നു.

