വാക്‌സിന്‍ വിതരണത്തിന് ശേഷം പൗരത്വ നിയമം നടപ്പാക്കും: അമിത് ഷാ
ഫെബ്രുവരി 11, 2021
‘പൗരത്വ നിയമത്തെക്കുറിച്ച് ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു. പൗരത്വ നിയമം മുസ്‌ലിങ്ങള്‍ക്കെതിരല്ല. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ പൗരത്വ നിയമത്തില്‍ ആശങ്കപ്പെടേണ്ടതില്ല’, ഷാ പറഞ്ഞു.
പാര്‍ലമെന്റില്‍ പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാന്‍ മമതയ്ക്ക് എങ്ങനെയാണ് സാധിക്കുകയെന്നും ഷാ ചോദിച്ചു. നേരത്തെ പൗരത്വ നിയമത്തിനെതിരെ ബംഗാളില്‍ പ്രമേയം പാസാക്കിയിരുന്നു.
കേരളം, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വഭേദഗതിക്കെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് നടത്തിയ സമരങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ ജയിലിലടക്കുകയും ചെയ്തിരുന്നു.
