മലപ്പുറം എം.എസ്.പി. കേന്ദ്രീകരിച്ച് കേരളാ പോലീസ് ഫുട്‌ബോള്‍ അക്കാദമി
ഫെബ്രുവരി 11, 2021
മലപ്പുറം: മലപ്പുറം എം.എസ്.പി. കേന്ദ്രീകരിച്ച് കേരളാ പോലീസ് ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുന്നു. മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് തീരുമാനം. പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ കണ്ടെത്തി പരിശീലനം നല്‍കുകയാണ് ലക്ഷ്യം. കേരളാ പോലീസിന്റെ ഭാഗമായ ഫുട്‌ബോള്‍ താരം ഐഎം വിജയനാകും അക്കാദമിയുടെ ഡയറക്ടര്‍.
