മലപ്പുറം മങ്കടയിൽ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു

മലപ്പുറം: മങ്കട വേരുപിലാക്കലിൽ ഉണ്ടായ വാഹനപകടത്തിൽ മൂന്ന് പേർ മരിച്ചു. ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.  ഗുഡ്‌സ് ഓട്ടോയും അതിൽ ഉണ്ടായിരുന്നവരും ഏറെ നേരം ബസിനടിയിൽ കുടുങ്ങി കിടന്നു. ​ഓ​ട്ടോ വെട്ടിപ്പൊളിച്ചാണ്​ അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്​. ഗുരുതരമായി പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മൂന്ന് പേരും മരിച്ചു. ഇന്ന് മൂന്നരയോടെ ആയിരുന്നു അപകടം.
Video 👇